Section

malabari-logo-mobile

1.90 കോടി രൂപ ശമ്പളം ആവശ്യപ്പെട്ട് ബിസിസിഐക്ക് ഗവാസ്‌കറിന്റെ കത്ത്

HIGHLIGHTS : മുംബൈ: ഇടക്കാല പ്രസിഡണ്ടായിരുന്ന തനിക്ക് ബി സി സി ഐ ശമ്പളം

downloadമുംബൈ: ഇടക്കാല പ്രസിഡണ്ടായിരുന്ന തനിക്ക് ബി സി സി ഐ ശമ്പളം തരുന്നില്ല എന്ന പരാതിയുമായി ഇടക്കാല പ്രസിഡണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍. ശമ്പളക്കുടിശ്ശിക തീര്‍ത്തുകിട്ടാനായി ബി സി സി ഐയ്ക്ക് കത്തെഴുതിയിരിക്കുകയാണ് ഗവാസ്‌കര്‍. നേരത്തെ ഗവാസ്‌കര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കമന്റേറ്ററായും കോളമിസ്റ്റായും പ്രവര്‍ത്തിച്ച വകയില്‍ തനിക്ക് കിട്ടുമായിരുന്ന 1 കോടി 90 ലക്ഷം രൂപ ബി സി സി ഐ പ്രതിഫലമായി തരണം എന്നാണ് ഗവാസ്‌കര്‍ ആവശ്യപ്പെടുന്നത്.

സുനില്‍ ഗവാസ്‌കറിന് ശമ്പളം നല്‍കണമെന്ന് സുപ്രീം കോടതി ബി സി സി ഐയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണ്. എ പി എല്‍ കോഴക്കേസിലെ പങ്കിനെത്തുടര്‍ന്ന് എന്‍ ശ്രീനിവാസനെ ബി സി സി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറ്റിയ സുപ്രീം കോടതി ആ സ്ഥാനത്ത് ഗവാസ്‌കറെ നിയമിച്ചിരുന്നു. ബി സി സി ഐയുടെ എതിര്‍പ്പിനെ തള്ളിയാണ് സുപ്രീം കോടതി ഈ നിലപാട് സ്വീകരിച്ചത്.

sameeksha-malabarinews

ടി വി കമന്റേറ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന ഗവാസ്‌കറിന് ഐ പി എല്ലിന്റെ ഏഴാം സീസണില്‍ കമന്ററി പറയാന്‍ സാധിച്ചിരുന്നില്ല. ബി സി സി ഐ ഇടക്കാല പ്രസിഡണ്ടിന് പുറമെ ഐ പി എല്ലിന്റെ ചുമതലയും ഗവാസ്‌കറാണ് വഹിച്ചിരുന്നത്. ഇക്കാലയളവിലെ ശമ്പളമാണ് ഇനിയും കിട്ടാനുള്ളത്. ഗവാസ്‌കറിന്റെ ശമ്പളം ഉടന്‍ കൊടുക്കുമെന്ന് ബി സി സി ഐ ഭാരവാഹി കത്തിനോട് പ്രതികരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!