Section

malabari-logo-mobile

ഹോട്ടലല്‍ ഭക്ഷണത്തിന് വിലവര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു.

HIGHLIGHTS : തിരു : നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വില

തിരു : നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലയും, പാചകവാതക-വൈദ്യുതി-വാഹന നിരക്കുകളില്‍ കുത്തനെയുള്ള വിലക്കയറ്റവും ഹോട്ടല്‍ മേഖലയുടെ താളം തെറ്റിക്കുന്നു. ഭക്ഷണ സാധനങ്ങളുടെ വിലവര്‍ദ്ധിപ്പിക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ഹോട്ടലുടമകള്‍.

കേരളത്തിലെ നഗരങ്ങളിലെ ഹോട്ടലുകളില്‍ ഊണിന് 10 രൂപ വരെയും ഗ്രാമങ്ങളില്‍ 5 രൂപ വരെയപും വിലകൂട്ടാന്‍ സാധ്യത. പലസ്ഥലങ്ങളിലും ഇപ്പോള്‍ തന്നെ ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഊണിനോടൊപ്പം വിളമ്പുന്ന മീ്ന്‍പൊരിച്ചതിനും വിലകൂട്ടുമെന്നുറപ്പ്. ഇതോടെ തൊഴില്‍പരമായ കാരണങ്ങളാല്‍ ഹോട്ടല്‍ ഭക്ഷണത്തെ മാത്രം ആശ്രയിക്കുന്നവരുടെ പോകറ്റ് കാലിയാകും. നഗരങ്ങളില്‍ ശരാശരി 35 രൂപ വിലയുള്ള ഊണ് 45 രൂപയായും ഗ്രാമങ്ങളിലെ 25 രൂപ വിലയുള്ള ഊണ് 30 രൂപയാക്കാനുമാണ് ഒരുങ്ങുന്നത്. പലയിടങ്ങളിലും ചായക്കിപ്പോള്‍ തന്നെ 6 ഉം 7 ഉം രൂപയായി കഴിഞ്ഞു.

sameeksha-malabarinews

ഇതിനെല്ലാം പുറമെ കൃത്യമായി പാചകതൊഴിലാളികളെ കിട്ടാനില്ല എന്നതും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!