Section

malabari-logo-mobile

ഹൈദരബാദ് സ്‌ഫോടനം;ജില്ലയില്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

HIGHLIGHTS : മലപ്പുറം:

മലപ്പുറം: ഹൈദരബാദ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ റെയില്‍വേസ്റ്റേഷനുകളിലും പ്രധാന ബസ്റ്റ്ാന്റുകളിലും കളക്ടറേറ്റിലും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

ശനിയാഴ്ച രാവിലെ നിലമ്പൂര്‍ റെയില്‍വേസ്റ്റേഷനുകളിന്‍ നിന്ന് ആരംഭിച്ച പരിശോധന വൈകീട്ട് വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷനിലാണ് അവസാനിച്ചത്. പരപ്പനങ്ങാടി, തിരൂര്‍, അങ്ങാടിപ്പുറം, താനൂര്‍, കുറ്റിപ്പുറം, തിരുന്നാവായതുടങ്ങിയ റെയില്‍വേ സ്റ്റേഷനുകളിലും പരിശോധനടത്തി.

sameeksha-malabarinews

പരിശോധന സംഘത്തില്‍ മലപ്പുറം ബോംബ് സ്‌ക്വാഡില്‍ നിന്നുളള സുനില്‍ ആര്‍ എസ് , സോണി ജേക്കബ്, ഡോഗ് സ്‌ക്വാഡ് ചുമതലയുള്ള സെബാസ്റ്റിയന്‍, ടീത എന്ന പോലീസ് നായ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

മലപ്പുറത്തുനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!