Section

malabari-logo-mobile

ഹൈടെക് സ്‌കൂള്‍ പദ്ധതി: ഇന്‍സ്റ്റലേഷന് സ്‌കൂളുകള്‍ക്ക്  ആദ്യഗഡു 3.74 കോടി അനുവദിച്ചു

HIGHLIGHTS : നാല്‍പ്പത്തയ്യായിരം ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ  ഭാഗമായി സ്‌കൂളുകള്‍ക്ക് 34500 ക്ലാസ്മുറികള്‍ക്കുള്ള ലാപ്ടോപ്പുകളും, മള്‍ട്ടിമീഡിയ പ്രൊജക...

നാല്‍പ്പത്തയ്യായിരം ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ  ഭാഗമായി സ്‌കൂളുകള്‍ക്ക് 34500 ക്ലാസ്മുറികള്‍ക്കുള്ള ലാപ്ടോപ്പുകളും, മള്‍ട്ടിമീഡിയ പ്രൊജക്ടറുകളും, മൗണ്ടിംഗ് കിറ്റുകളും, യു.എസ്.ബി സ്പീക്കറുകളും  ലഭ്യമാക്കി. ഇതില്‍ 20728 ക്ലാസ്മുറികളില്‍ പ്രൊജക്ടര്‍ മൗണ്ട് ചെയ്യുന്നതിനും 11115 ക്ലാസ്മുറികളില്‍ സ്‌ക്രീനിനു പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിനുമായി 3.74 കോടി രൂപ സ്‌കൂളുകള്‍ക്ക് അനുവദിച്ചു.
കൈറ്റും സ്‌കൂളുകളും തമ്മില്‍ ഒപ്പിട്ടിട്ടുള്ള ധാരണാപത്രപ്രകാരം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃ തമായാണ് സ്‌കൂളുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ക്ലാസ്മുറി ഒന്നിന് ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് 1000 രൂപ വീതവും ഭിത്തി പെയിന്റിംഗിന് 1500 രൂപ വീതവുമാണ് അനുവദിച്ചത്.  ഈ തുക കൈറ്റിന്റെ ജില്ലാ ഓഫീസുകള്‍വഴി സ്‌കൂളുകളുടെ ഐടി അഡൈ്വസറി അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും.  അടുത്ത അധ്യയനവര്‍ഷാരംഭം മുതല്‍തന്നെ ക്ലാസ്മുറികളില്‍ ഐ.സി.ടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുള്ളതിനാ ല്‍ മെയ് 18-നകം സ്‌കൂളുകള്‍ ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം.
മേയ് 20 മുതല്‍ സ്‌കൂളുകളില്‍ പ്രത്യേക ഓഡിറ്റ് നടത്തും.  അവശേഷിക്കുന്ന ക്ലാസ്മുറികള്‍ക്കുള്ള തുക അടുത്തഘട്ടമായി ഉടന്‍ അനുവദിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!