Section

malabari-logo-mobile

ഹൃദയസ്തംഭനം: സൗജന്യ പ്രഥമ ശുശ്രൂഷാ പരിശീലനം 29-ന് പാലായില്‍

HIGHLIGHTS : പാലാ: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഹൃദയസ്...

Untitled-1 copyപാലാ: ലോക ഹൃദയദിനാചരണത്തോടനുബന്ധിച്ച് അരുണാപുരം മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെ ഹൃദയസ്തംഭനം ഉണ്ടായി കുഴഞ്ഞു വീഴുന്ന വ്യക്തിക്ക് കൊടുക്കുവാനുള്ള പ്രഥമ ശുശ്രൂഷ പരിശീലനം നല്‍കുന്നു.  29-ന് രാവിലെ 10 മുതല്‍ മരിയന്‍ സെന്ററിലാണ് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നത്.  ഡമ്മിയുടെ സഹായത്തോടെ ഇത്തരത്തില്‍ ആദ്യമായിട്ടാണ് പാലായില്‍ പൊതുജനങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
ഹൃദയസ്തംഭനം ഉണ്ടായി കുഴഞ്ഞുവീഴുന്നവര്‍ക്ക് കൃത്യസമയത്ത് ശരിയായ രീതിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ പറയുന്നു. ഇതിനാവശ്യമായ പരിശീലനവും അറിവും ആളുകള്‍ക്കില്ലാത്തതിനാല്‍ രോഗികള്‍ക്ക് പലപ്പോഴും പ്രഥമശുശ്രൂഷ നല്‍കാന്‍ സാധിക്കാതെ വരുന്നു. ഇതിനു പരിഹാരമെന്ന നിലയിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറുപേര്‍ക്കാണ് സൗജന്യപരിശീലനം നല്‍കുന്നത്.  8086372541, 9846486624, 9447702117 എന്നീ നമ്പരുകളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!