Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

HIGHLIGHTS : ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച് പരപ്പനങ്ങാടി: ഇന്നലെ പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍പിരിയ്ക്കുന്നത് തടഞ്ഞ

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധ മാര്‍ച്ച്

പരപ്പനങ്ങാടി: ഇന്നലെ പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍പിരിയ്ക്കുന്നത് തടഞ്ഞ ഡിവൈഎഫ്‌ഐ, ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരെ ക്രൂരമായി ലാത്തിചാര്‍ജ്ജ് ചെയ്തതില്‍ പ്രതിഷേധിച്ച് സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പരപ്പനങ്ങാടിയില്‍ പൂര്‍ണം.

sameeksha-malabarinews

കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ബാങ്കുകളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സമരാനുകൂലികള്‍ അടപ്പിച്ചു.

ഡിവൈഎഫ്‌ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. പാലത്തിങ്ങലും, ചെട്ടിപ്പടിയിലുമടക്കം പരപ്പനങ്ങാടി പഞ്ചായത്തില്‍ മുഴുവന്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്.

ദീര്‍ഘദൂര കെഎസ്ആര്‍ടിസി ബസ്സുകളും ഇരുചക്ര വാഹനങ്ങളും ഒഴികെ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!