Section

malabari-logo-mobile

ഹര്‍ത്താല്‍ നിയന്ത്രണത്തിനും മന്ത്രവാദം തടയാനും ബില്‍

HIGHLIGHTS : തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നവംബര്‍ 30 ന്‌ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കു...

remeshതിരുവനന്തപുരം: സംസ്ഥാനത്ത്‌ ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നവംബര്‍ 30 ന്‌ തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന്‌ ആഭ്യനന്തരമന്ത്രി രമേശ്‌ ചെന്നിത്തല. പൊതു സമൂഹത്തില്‍ നിന്ന്‌ ഹര്‍ത്താലിന്‌ വിരുദ്ധമായ അഭിപ്രായങ്ങള്‍ ക്രമാതീതമായി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ്‌ ഇത്തരമൊരു തീരുമാനം എടുത്തതെന്നും ചെന്നിത്തല പറഞ്ഞു.

ഹര്‍ത്തല്‍ നിരോധിക്കാനല്ല മറിച്ച്‌ ഹര്‍ത്താല്‍ നിയന്ത്രിക്കാനാണ്‌ ബില്ലെന്നും ചെന്നിത്തല പറഞ്ഞു. ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാറിന്റെ പുതിയ നീക്കം. ഹര്‍ത്താല്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുതകുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുക എന്നതാണ്‌ ബില്ലുകൊണ്ട്‌ ഉദേശിക്കുന്നത്‌. പൗരസ്വാതന്ത്ര്യം തടയാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, ബലം പ്രയോഗിച്ച്‌ സ്ഥാപനങ്ങള്‍ അടപ്പിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. അക്രമ സാധ്യതയുണ്ടെങ്കില്‍ സര്‍ക്കാരിന്‌ ഹര്‍ത്താലിനുള്ള അനുമതി നിഷേധിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്‌.

sameeksha-malabarinews

മന്ത്രവാദം തടയാനുളള ബില്ലും തയ്യാറാക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത്‌ മന്ത്രവാദത്തിന്റെ പേരില്‍ വര്‍ദ്ധിച്ചു വരുന്ന തട്ടിപ്പുകള്‍ ഒഴിവാക്കുകയാണ്‌ ലക്ഷ്യം. ഈ ബില്‍ പ്രാഥമിക ഘട്ടിത്തിലാണെന്നും പൊതു ജനങ്ങളില്‍ നിന്ന്‌ അഭിപ്രായങ്ങള്‍ ആരായുമെന്നും ചെന്നിത്തല പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!