Section

malabari-logo-mobile

ഹജ്ജ്‌ കര്‍മ്മങ്ങള്‍ക്ക്‌ നാളെ തുടക്കം

HIGHLIGHTS : മക്ക: ഹജ്ജ്‌ കര്‍മ്മങ്ങള്‍ക്ക്‌ നാളെ തുടക്കമാകും. ദുല്‍ഹജ്ജ്‌ മാസം എട്ടിന്‌ തുടങ്ങി അഞ്ച്‌ മുതല്‍ ആറു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പ്രതീകത്മക ചടങ്...

hajju1മക്ക: ഹജ്ജ്‌ കര്‍മ്മങ്ങള്‍ക്ക്‌ നാളെ തുടക്കമാകും. ദുല്‍ഹജ്ജ്‌ മാസം എട്ടിന്‌ തുടങ്ങി അഞ്ച്‌ മുതല്‍ ആറു ദിവസം വരെ നീണ്ടു നില്‍ക്കുന്ന പ്രതീകത്മക ചടങ്ങുകളാണ്‌ ഹജ്ജ്‌. ഹിജ്‌റ കലണ്ടര്‍ പ്രകാരം ദുല്‍ ഹജ്ജ്‌ എട്ടിനാണ്‌ ഹജ്ജ്‌ കര്‍മങ്ങള്‍ ആരംഭിക്കുന്നത്‌. ഇഹ്രാമിന്റെ പ്രത്യക വസ്‌ത്രം ധരിച്ചാണ്‌ തീര്‍ത്ഥാടകര്‍ അന്ന്‌ മിനായിലെത്തുക.

ആദ്യ ദിവസം രാത്രി തമ്പുകളില്‍ കഴിയുന്ന ഹാജിമാര്‍ പിറ്റേന്ന്‌ രാവിലെ ഹജ്ജിന്റെ ഏറ്റവും പ്രധാന കര്‍മ്മമായ അറഫാ സംഗമത്തിനായി പോകും. അറഫയില്‍ നമിറ പള്ളിയിലെ നിസ്‌കാരത്തിലും ഖുതുബയിലും മറ്റും പങ്കെടുത്തു സൂര്യന്‍ അസ്‌തമിച്ചതിനു ശേഷം മുസ്‌ദലിഫയിലേക്ക്‌ നീങ്ങും. ഒമ്പതിന്‌ രാത്രി മുസ്‌ദലിഫയിലെ തുറന്ന മൈതാനത്ത്‌ കഴിയുന്ന ഹാജിമാര്‍ മിനായിലെ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിക്കും. ദുല്‍ഹജ്ജ്‌ പത്തിന്‌ രാവിലെ മുസ്‌ദലിഫയില്‍ നിന്നും മിനായിലെ തമ്പുകളിലേക്ക്‌ മടങ്ങും. ജമ്രയില്‍ കല്ലെറിയുക, മുടിയെടുക്കുക, ബലി നല്‍കുക, കഅബയെ പ്രതിക്ഷണം വെക്കുക തുടങ്ങിയ കര്‍മങ്ങള്‍ നിര്‍വഹിച്ചു രാത്രിയോടെ മിനായിലെ തമ്പുകളില്‍ തിരിച്ചെത്തും. തുടര്‍ന്ന്‌ തീര്‍ത്ഥാടകര്‍ക്ക്‌ സാധാരണ വസ്‌ത്രം ധരിക്കാം. അന്ന്‌ മുതല്‍ മൂന്ന്‌ ദിവസം മിനായില്‍ താമസിച്ച്‌ മൂന്ന്‌ ജമ്രകളിലും കല്ലേറ്‌ കര്‍മം പൂര്‍ത്തിയാക്കി മിനായില്‍ നിന്നും മടങ്ങുന്നതോടെ ഹജ്ജ്‌ കര്‍മങ്ങള്‍ അവസാനിക്കും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!