Section

malabari-logo-mobile

ഹജ്ജിനും ശബരിമലക്കും പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കലല്ല ഡിെൈവഎഫഐയുടെ കടമ

HIGHLIGHTS : കണ്ണൂര്‍ : ഇപ്പോള്‍ ഡിെൈവഎഫഐക്കാരും കാവി ഉടുത്തു

കണ്ണൂര്‍ : ഹജ്ജിനും ശബരിമലക്കും പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്‍കുകയല്ല ഡിെൈവഎഫഐയുടെ കടമയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എംവി ജയരാജന്‍
ഇപ്പോള്‍ ഡിെൈവഎഫഐക്കാരും കാവി ഉടുത്തു നടക്കുകയാണെന്നും ഇതിലൂടെ ഡിെൈവഎഫഐക്കാര്‍ സംഘപരിവാറിന്റ വര്‍ഗ്ഗീയ അജണ്ടയില്‍ വീണു പോയിരിക്കുകയാണെന്നും ജയരാജന്‍.ആശയവ്യക്തതയില്ലാതെ ആള്‍ക്കുട്ടമാകുന്ന സംഘടനയുടെ അവസ്ഥക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജയരാജന്‍.നടത്തിയത്.താനുള്‍പ്പെടെയുള്ളവര്‍ ദേശാഭിമാനിയിലെഴുതുന്നത് പാഴ്‌വേലയാകുകയാണെന്നും പാര്‍ട്ടി കാഴ്ചപ്പാട് പറയുന്ന എഡിറ്റോറിയല്‍ പേജ് നൂറില്‍ ഒന്‍പതു ഡിെൈവഎഫഐക്കാരെ വായിക്കുന്നൊള്ളു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആരാധനാലയങ്ങള്‍ തീവ്രവാദികളുടെയും വര്‍ഗീയവാദികളുടെയും കയ്യിലകപ്പെടാതിരിക്കാനാണ് പാര്‍ട്ടി അനുഭാവികളോട് അവയുടെ കമ്മിറ്റികളില്‍ അംഗമാവാന്‍ നിര്‍ദ്ദേശിച്ചത്, എന്നാല്‍ ഇവര്‍ പിന്നീട് പാര്‍ട്ടി ബന്ധം വിടുന്ന അവസ്ഥയാണുണ്ടാവുന്നത്ഒരിടത്ത് താന്‍ തന്നെ ഇത്തരം കമ്മറ്റിയില്‍ അംഗമായാലെന്തെന്ന് ഒരു ലോക്കല്‍ കമ്മറ്റിയംഗം ചിന്തിക്കുന്ന അവസ്ഥ വരെയുണ്ടായി പാര്‍ട്ടിയംഗങ്ങള്‍ അതിന്റ ഉദ്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!