Section

malabari-logo-mobile

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കൃഷി ഉള്‍പ്പെടുത്തും – മന്ത്രി. വി.എസ്‌. സുനിര്‍ കുമാര്‍

HIGHLIGHTS : മലപ്പുറം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ കൃഷി പഠന വിഷയമായി ഉള്‍പ്പെടുത്തുമെന്ന്‌ കാര്‍ഷിക വികസന - കര്‍ഷകക്ഷേമ വകുപ്പ്‌ മന്ത...

v sunil kumarമലപ്പുറം: സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ അടുത്ത അധ്യായന വര്‍ഷം മുതല്‍ കൃഷി പഠന വിഷയമായി ഉള്‍പ്പെടുത്തുമെന്ന്‌ കാര്‍ഷിക വികസന – കര്‍ഷകക്ഷേമ വകുപ്പ്‌ മന്ത്രി വി.എസ്‌. സുനില്‍കുമാര്‍ പറഞ്ഞു. വാളക്കുളം കെ.എച്ച്‌.എം.എച്ച്‌.എസ്‌.എസ്‌ സ്‌കൂളിലെ ഹരിതസേന വിളയിച്ച കതിര്‍മണി റൈസിന്റെ വിപണനോദ്‌ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ തലമുറ കൃഷിയില്‍ നിന്നും അകന്ന്‌ പോവുകയാണെന്ന പൊതു വിചാരത്തില്‍ നിന്നും വ്യത്യസ്‌തമായ സംരംഭം മാതൃകാപരമാണെന്ന്‌ മന്ത്രി പറഞ്ഞു.
സ്‌കൂളിലെ ദേശീയ ഹരിതസേന അന്താരാഷ്‌ട്ര മണ്ണ്‌ വര്‍ഷമായ 2015ലാണ്‌ വാളക്കുളം പാടത്ത്‌ കൃഷിയിറക്കിയത്‌. അവധി ദിവസങ്ങളില്‍ നടത്തിയ നെല്‍കൃഷിയാണ്‌ കതിര്‍മണി റൈസായി വിപണിയിലെത്തുന്നത്‌. പി.കെ. അബ്‌ദുറബ്ബ്‌ എം.എല്‍.എ അധ്യക്ഷനായി. സണ്‍ഡേ ഫാമിങിനെക്കുറിച്ച്‌ സ്‌കൂള്‍ ലീഡര്‍ കെ. ഹര്‍ഷ വിശദീകരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.കെ. മുഹമ്മദ്‌ ബഷീര്‍, തെന്നല ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി. കുഞ്ഞിമൊയ്‌തീന്‍, വൈസ്‌ പ്രസിഡന്റ്‌ സലീന കരുമ്പില്‍, മെമ്പര്‍മാരായ കെ.വി. മജീദ്‌, സുഹൈല്‍ അത്താണിക്കല്‍, ബ്ലോക്ക്‌ മെമ്പര്‍ സി.കെ. കോയാമു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മുഹമ്മദ്‌ വാക്കേത്ത്‌, സ്‌കൂള്‍ മാനെജര്‍ ഇ.കെ. അബ്‌ദുറസാഖ്‌, പ്രിന്‍സിപ്പല്‍ റൂബി വര്‍ഗീസ്‌, പി.റ്റി.എ പ്രസിഡന്റ്‌ അബ്‌ദുറഹ്‌മാന്‍ ജിഫ്രി തങ്ങള്‍, ഹരിതസേന കോഡിനേറ്റര്‍ കെ.പി. ഷാനിയാസ്‌, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!