Section

malabari-logo-mobile

സ്‌കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉത്‌പന്നങ്ങളുടെ വില്‌പന: 11പേര്‍ അറസ്റ്റില്‍

HIGHLIGHTS : സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക്‌ സിഗരറ്റ,്‌ പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‌പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ്‌

സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക്‌ സിഗരറ്റ,്‌ പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‌പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പോലീസ്‌ മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ്‌ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്‌ഡില്‍ ഞായറാഴ്‌ച (21.06.2015) രാവിലെ ആറു മുതല്‍ തിങ്കളാഴ്‌ച രാവിലെ ആറു വരെ 11 പേര്‍ അറസ്റ്റിലായി. 16 റെയ്‌ഡുകളിലായി 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇതോടെ 2014 മെയ്‌ 30 മുതല്‍ നടന്നു വരുന്ന റെയ്‌ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 8681 ആയി. ആകെ 36695 റെയ്‌ഡുകളിലായി 8909 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

സംസ്ഥാന വ്യാപകമായ റെയ്‌ഡുകള്‍ വരും ദിവസങ്ങളിലും തുടരും. സ്‌കൂള്‍ പരിസരങ്ങളില്‍ മദ്യം, മയക്കുമരുന്നുകള്‍, പുകയില ഉത്‌പന്നങ്ങള്‍ എന്നിവ വില്‌പന നടത്തുന്നതു ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെ വിവരമറിയിക്കണമെന്ന്‌ സ്‌കൂള്‍ അധികൃതരോടും പൊതുജനങ്ങളോടും സംസ്ഥാന പോലീസ്‌ മേധാവി അഭ്യര്‍ഥിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!