Section

malabari-logo-mobile

സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ച്‌ അയര്‍ലന്‍ഡ്‌

HIGHLIGHTS : സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കുന്നതു സംബന്ധിച്ച്‌ അയര്‍ലന്‍ഡില്‍ നടന്ന ജനഹിത പരിശോധനയില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗ വിവഹാത്തെ അനുകൂലിച്ച്‌

1205-same-sexസ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കുന്നതു സംബന്ധിച്ച്‌ അയര്‍ലന്‍ഡില്‍ നടന്ന ജനഹിത പരിശോധനയില്‍ ഭൂരിപക്ഷം പേരും സ്വവര്‍ഗ വിവഹാത്തെ അനുകൂലിച്ച്‌ വോട്ടുചെയ്‌തു. വെള്ളിയാഴ്‌ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്‌ച നടന്നപ്പോള്‍ 62 ശതമാനത്തിലേറെപേര്‍ സ്വവര്‍ഗ വിവാഹത്തിന്‌ അനുകൂലമായ്‌ വോട്ടുചെയ്‌തു.

ഭൂരിപക്ഷം പിന്തുണ ലഭിച്ച സാഹചര്യത്തില്‍ ഭരണഘടന ഭേദഗതി ഉടന്‍ നിലവില്‍ വരും. സ്വര്‍ഗവിവാഹം നിയമവിധേയമാക്കുന്നത്‌ കുടുംബങ്ങളെ ബാധിക്കുമെന്ന്‌ കാട്ടി ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക്‌ ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല.

sameeksha-malabarinews

22 വര്‍ഷം മുന്‍പ്‌ തന്നെ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന നിയമം രാജ്യത്ത്‌ അംഗീകരിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന്‌ അംഗീകാരം ലഭിച്ചിരുന്നില്ല. ഹിത പരിശോധന നടത്തിയതിന്‌ ശേഷമാണ്‌ ഐറിഷ്‌ ഭരണഘടനഭേദഗതികള്‍ നടപ്പാക്കുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!