Section

malabari-logo-mobile

സ്പെയിന്‍ യൂറോ ഫുട്‌ബോള്‍ രാജാക്കന്‍മാര്‍(4-0)

HIGHLIGHTS : കീവ് : സ്‌പെയ്‌നിന്റെ കാളകൂറ്റന്‍മാര്‍ തകര്‍ത്താടിയ യൂഖേ 2012 ഫൈനലില്‍ ഇറ്റലിയുടേതെന്ന് പറയാന്‍ ഒന്നുമില്ലായിരുന്നു. തങ്ങളാണ് ലോക ഫുടബോള്‍ രാജാക്കന...

സ്‌പെയിന്‍ നിറഞ്ഞാടി (4-0) ഇറ്റലി തകര്‍ന്നടിഞ്ഞു.

കീവ് : സ്‌പെയ്‌നിന്റെ കാളകൂറ്റന്‍മാര്‍ തകര്‍ത്താടിയ യൂഖേ 2012 ഫൈനലില്‍ ഇറ്റലിയുടേതെന്ന് പറയാന്‍ ഒന്നുമില്ലായിരുന്നു. തങ്ങളാണ് ലോക ഫുടബോള്‍ രാജാക്കന്‍മാര്‍ എന്നതിന് അടിവരയിടുന്ന ആദികാരിക ജയത്തോടെയാണ് സ്‌പെയ്ന്‍ അഭിമാനത്തോടെ യൂറോ കിരീടം എടുത്തുയര്‍ത്തിയത്. ഇന്ന് കീവില്‍ 4-0 ത്തിന് ഇറ്റലിയെ തകര്‍ത്തെറിഞ്ഞ ഇവര്‍ ഫുട്‌ബോളിലെ പുതിയ ചരിത്രനേട്ടങ്ങള്‍ തങ്ങളുടെ പേരിലെഴുതിച്ചേര്‍ത്തു.

sameeksha-malabarinews

ആദ്യപകുതിയില്‍ ഡേവിഡ് സില്‍വയും, ജോര്‍ഡി അല്‍ബയും നേടിയ ഗോളുകള്‍ സ്‌പെയ്‌നിന് കളിയില്‍ മേധാവിത്വം നേടിക്കൊടുത്തു. കളിയുടെ അവസാന നിമിഷങ്ങളില്‍ ടോറസും, ജുവാന്‍ മാട്ടയും ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയപ്പോള്‍ അത് ഇറ്റലിയുടെ എല്ലാ യൂറോ കിരീട പ്രതീക്ഷകളെയും ഇല്ലാതാക്കി.

പതിനൊന്ന് പേരെ അണിനിരത്തി സ്‌പെയ്‌നിനു മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ വിഷമിച്ച ഇറ്റലിക്ക് 64-ാം മിനിറ്റില്‍ തങ്ങളുടെ മിഡ്ഫീല്‍ഡറായ തിയോഗാമാറ്റക്ക് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ പരിതാപകരമായി. ഇതിനു മുന്‍പേ തന്നെ മുഴുവന്‍ സബ്സ്റ്റ്യൂഷനുകളും നടത്തിയിരുന്നതിനാല്‍ പിന്നീട് അവര്‍ക്ക് 10 പേരെ വച്ചാണ് കളിക്കേണ്ടി വന്നത്.

ഈ വിജയത്തോടെ സ്‌പെയിന്‍ തുടര്‍ച്ചയായി ലോകത്തെ മൂന്ന് പ്രധാന ഫുട്‌ബോള്‍ കിരീടങ്ങള്‍ നേടുന്ന രാജ്യമായി മാറി. 2008 ലെ യൂറോ കപ്പും 2010 ലെ ലോകകപ്പും സ്വന്തമാക്കിയിരുന്ന സ്‌പെയ്‌നിന് ഒരു തിലകച്ചാര്‍ത്തുകൂടിയായി ഈ തകര്‍പ്പന്‍ ജയം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!