Section

malabari-logo-mobile

സ്തനവലിപ്പം കൂടിയ സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍

HIGHLIGHTS : സതനവലിപ്പം കൂടി സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിച്ചതായി പഠന

സതനവലിപ്പം കൂടി സ്ത്രീകളില്‍ ബ്രസ്റ്റ് ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിച്ചതായി പഠന റിപ്പോര്‍ട്ട്. അമേരിക്കയിലെ കാലിഫോര്‍ണിയ ആസ്ഥാനമാക്കിയുള്ള ഗവേഷകരുടെ ഒരു സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. 16,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിനു ശേഷമാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പഠന വിധേയരായ സ്ത്രീകളില്‍ ചിലര്‍ക്ക് ജനിതക ഘടനയില്‍ മാറ്റം വന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ മാറ്റങ്ങളാണ് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിന് കാരണമായി തീര്‍ന്നിരിക്കുന്നതെന്നുമാണ് അവര്‍ കണ്ടെത്തിയത്.

സ്തന വലിപ്പത്തിന്റെ അടിസ്ഥാനത്തില്‍ സത്രീകളെ വിവിധ ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. ഇവരില്‍ ജനിതക ഘടനയില്‍ സിംഗിള്‍ നുക്ലിയോറ്റൈഡ് പോളിമോര്‍ഫിസം എന്ന മാറ്റം കണ്ടെത്തിയ സ്ത്രീകളിലാണ് ക്യാന്‍സര്‍ സാധ്യത കൂടുതല്‍. ഈ സ്ത്രീകളില്‍ സ്തനവലുപ്പം കൂടുതലാണ്.

sameeksha-malabarinews

എന്നാല്‍ സ്തനവലുപ്പം കുറഞ്ഞവരില്‍ ഈ രോഗം വരില്ലെന്ന് പറായന്‍ സാധ്യമല്ല.

തിരുവന്തപുരം റീജിണല്‍ ക്യാന്‍സര്‍ സെന്ററില്‍ മാത്രം കഴിഞ്ഞവര്‍ഷം 1,200 സ്തനാര്‍ബുദ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്തനാര്‍ബുദ കേസുകളില്‍ രാജ്യത്തെ മൊത്തം തോതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് കേരളത്തിന്റേത്. ആര്‍സിസിക്ക് പുറമേ മെഡിക്കല്‍ കോളേജുകളിലും പ്രൈവറ്റ് ആശുപത്രികളിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന രോഗികള്‍ ഇതിലേറെയാണ്. എന്നാല്‍ മറ്റുള്ള ചില അര്‍ബുദങ്ങളില്‍ വിത്യാസമായി തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് സ്തനാര്‍ബുദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!