Section

malabari-logo-mobile

സോളാര്‍ സരിതയുടെ റിമാന്‍ഡ് കാലാവധി നീട്ടി

HIGHLIGHTS : കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായരുടെ റിമാന്‍ഡ് കാലാവധി നീട്ടി.

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായരുടെ റിമാന്‍ഡ് കാലാവധി നീട്ടി. ജൂലൈ ഒന്നു വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയിരിക്കുന്നത്. പെരുമ്പാവൂര്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു സരിതയെ കോടതിയില്‍ ഹാജരാക്കിയത്.

സരിതയെ കാണാന്‍ നിരവധി ജനങ്ങളാണ് കോടതി പരിസരത്ത് തടിച്ചു കൂടിയത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ അവര്‍ യാതൊരു മറുപടിയും നല്‍കിയില്ല. കോടതി നടപടികള്‍ക്ക് ശേഷം സരിതയെ കൂടുതല്‍ അനേ്വഷണങ്ങള്‍ക്കായി അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി

sameeksha-malabarinews

കഴിഞ്ഞ ദിവസം കാക്കനാട് സരിത വാടക്കയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും വന്‍ തുകകള്‍ രേഖപ്പെടുത്തിയ ചെക്കുകളും നിരവധി ചെക്കുബുക്കുകളും പോലീസ് കണ്ടെടുത്തിരുന്നു.

അനേ്വഷണത്തിന്റെ ആദ്യഘട്ടത്തില്‍ സരിതയുടെ മൊഴി എടുത്തിട്ടുണ്ടെങ്കിലും കേസുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് സരിതയെ വീണ്ടും പോലീസ് കസ്റ്റെഡിയില്‍ ആവശ്യപ്പെട്ടത്. സരിതക്കും ബിജുവിനുമെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പുതിയ കേസുകളിലും ഇവരെ ചോദ്യം ചെയ്യേണ്ടതുണ്ട്.

സോളാര്‍ പവര്‍ പ്ലാന്റുകളും കാറ്റാടി ഫാമുകളും വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നുമായി കോടി കണക്കിന് രൂപ തട്ടിയെടുത്ത ടിം സോളാറിന്റെ കൊച്ചിയിലെ പ്രവര്‍ത്തനം എറണാകുളം ചിറ്റൂര്‍ റോഡ് സെമിത്തേരി മുക്കിലെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു. വരും ദിവസങ്ങളില്‍ ഈ ഓഫീസുകളില്‍ പരിശോധന തുടരുമെന്നാണ് വിവരം.

അതേ സമയം സോളാര്‍ തട്ടിപ്പ് കേസ് അനേ്വഷിക്കുന്ന പ്രതേ്യക അനേ്വഷണ സംഘത്തിന്റെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!