Section

malabari-logo-mobile

സേവനം ഇനി അവകാശം.

HIGHLIGHTS : തിരു : ജനങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം

തിരു : ജനങ്ങള്‍ക്ക് നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ സേവനം നിര്‍ബന്ധമായും നല്‍കണമെന്ന് വ്യവസ്ഥചെയ്യുന്ന സേവനാവകാശ ബില്‍ നിയമ സഭ പാസാക്കി.

സര്‍കകാര്‍ ഓഫീസുകളില്‍നിന്ന് വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്‍പ്പെടെ എന്തു സേവനവും നിശ്ചിതസമയത്തിനുള്ളില്‍ പൗരന് ലഭിക്കണമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഒരോ ഓഫീസുകളില്‍ നിന്നും പൗരന് ലഭിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഓഫീസുകളില്‍ നിന്ന് പൗരന് ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെ എന്നത് അതത് വകുപപ്ുകള്‍ ആറുമാസത്തിനകം വിജ്ഞാപനം ചെയ്യണം. സേവനം ലഭിക്കുന്നതിനുള്ള സമയക്രമം വകുപ്പുകള്‍ നിശ്ചയിക്കണം. ഈ സമയത്തിനുള്ളില്‍ സേവനം ലഭ്യമാക്കിയിലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പിഴയൊടുക്കണം.

sameeksha-malabarinews

2012 ലെ സേവനാവകാശ ബില്‍ പ്രകാരം സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവ നല്‍കുന്ന സേവനങ്ങളെല്ലാം നിയമത്തിന്റെ പരിധിയില്‍ വരും. സേവനം ലഭിക്കുന്നതിനായി പൗരന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും സമയപരിധിയും നിശ്ചയിക്കണം. സേവനം എത്ര സമയത്തിനുള്ളില്‍ ലഭ്യമാക്കണം എന്ന് അപേക്ഷകനെ രേഖാമൂലം അറിയിക്കണം.സേവനം നിഷേധിക്കുന്ന ഉദ്യോഗസ്ഥന് 500 മുതല്‍ 5000 രൂപവരെ പിഴചുമത്തും. സേവനം ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ ഓരോ ദിവസത്തിനും 250 രൂപ നിരക്കിലായിരിക്കും പിഴ. പിഴത്തുക 5000 രുപ കവിയാന്‍ പാടില്ല.

അപേക്ഷ നിരസിച്ചാല്‍ കാരണം രേഖാമൂലം വ്യക്തമാക്കണം. സേവനം ലഭിക്കാതിരിക്കുകയോ അപേക്ഷ നിരസിക്കുകയോ ചെയ്താല്‍ നിശ്ചിത ഫീസടച്ച് 30 ദിവസത്തിനകം അപ്പീല്‍ സമര്‍പ്പിക്കാം. ഇതിനായി രണ്ട് അപ്പലേറ്റ് അതോറിറ്റികളുണ്ടാകും. ആദ്യം ഒന്നാം അതോറിറ്റിയെയാണ് സമീപിക്കേണ്ടത്. ഒന്നാം അതോറിറ്റിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ രണ്ടാം അതോറിറ്റിയെ സമീപിക്കാം. വീഴ്ചയുണ്ടായെന്ന് രണ്ടാം അതോറിറ്റിക്ക് ബോധ്യപ്പെട്ടാല്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനും ഒന്നാം അതോറിറ്റിക്കുമെതിരെ വകുപ്പ്തല ശിക്ഷാനടപടിക്കും ശുപാര്‍ശ ചെയ്യാം. ബില്‍ പ്രകാരം പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് സംബന്ധിച്ച വ്യവഹാരമോ അപേക്ഷയോ മറ്റു നടപടിയോ സിവില്‍കോടതിയുടെ പരിഗണനയില്‍ വരില്ലെന്നും ബില്ലില്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!