Section

malabari-logo-mobile

സൂര്യനെല്ലി; ജനം പറയുന്നതുപോലെ പ്രവര്‍ത്തിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

HIGHLIGHTS : തിരു:സൂര്യനെല്ലികേസില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍

തിരു:സൂര്യനെല്ലികേസില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ജനം പറയുന്നത് പോലെ പ്രവര്‍ത്തിക്കാനാകിലെന്ന്് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പിന്നാലെ ഈ കേസില്‍ പുനരന്വേഷണം നടത്താന്‍ സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി സര്‍്ക്കാര്‍ നിലപാട് നിയമസഭയില്‍ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമുമായി രംഗത്തെത്തി. ഇതോടെ സഭയെ പ്രക്ഷുബ്ധ രംഗങ്ങളിലേക്ക് നീങ്ങി. തുടര്‍ന്ന് വനിതാ എംഎല്‍എമാര്‍ ശക്തമായ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങിയതും നാല് എംഎല്‍എമാര്‍ സ്പീക്കറുടെ വേദിയിലേക്ക് പാഞ്ഞുകയറിയതും സഭയെ സ്തംഭിപ്പിച്ചു. ബാബു എം പാലിശേരി, ശിവന്‍കുട്ടി, ജെയിംസ് മാത്യു, ആര്‍ രാജേഷ് എന്നിവരാണ് തള്ളിക്കയറിയത്. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

നിയമസഭയ്ക്ക് പുറത്ത് ഇന്നലെ നിയമോപദേശം തേടിയ ശേഷം നടപടി എടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ അകത്തെത്തിയപ്പോള്‍ ആഭ്യന്തരമന്ത്രി മലക്കം മറിയുകയായിരുന്നു. എജിപിയുടെ നിയമോപദേശത്തിന് കാത്തു നില്‍ക്കാതെയാണ് ഈ നടപടി.

sameeksha-malabarinews

സഭയില്‍ നിന്ന് പുറത്തേക്കിറങ്ങിയ പ്രതിപക്ഷ നേകതാക്കള്‍ സതര്‍ക്കാറിന്റെ നിലപാടിനെതിരെ യുവജനങ്ങളും സ്ത്രീകളും അണിനിരക്കുന്ന ദില്ലി മോഡല്‍ സമരം കേരളത്തിലുണ്ടാകുമെന്ന സൂചിപ്പിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!