Section

malabari-logo-mobile

സൂര്യനെല്ലി കേസ്; പുനരന്വേഷണം സാധ്യമല്ല;തിരുവഞ്ചൂര്‍

HIGHLIGHTS : തിരു: സൂര്യനെല്ലി കേസില്‍ പുനരന്വേഷണം നടത്തുക എന്നത് സാധ്യമല്ലാത്ത .

തിരു: സൂര്യനെല്ലി കേസില്‍ പുനരന്വേഷണം നടത്തുക എന്നത് സാധ്യമല്ലാത്ത ഒന്നാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. ഇത് ഇന്ത്യന്‍ നിയമ വ്യവസ്ഥയനുസരിച്ച് സാധ്യമല്ലെന്നാണ് അദേഹം സഭയില്‍ പറഞ്ഞത്.

തിരുവഞ്ചൂരിന്റെ പ്രസ്താവനയെ തുടര്‍ന്ന് നിയമസഭയില്‍ പ്രതിപക്ഷ ബഹളമുണ്ടായി. ഇതെ തുടര്‍ന്ന സഭ തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു.

sameeksha-malabarinews

ഈ കേസില്‍ ആഭ്യന്തര മന്ത്രി ചൂണ്ടിക്കാണിക്കുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനു ഉദാഹരണമായി അഞ്ചേരി ബേബി, ജയകൃഷ്ണന്‍ മാസ്റ്റര്‍ കേസുകള്‍ പുനരന്വേഷണത്തിന് സാധ്യമായതായി നിയമവിദഗ്ദര്‍ ചൂണ്ടിക്കാണിച്ചു.

നിയമോപദേശം ലഭിക്കുന്നതിന് മുമ്പാണ് സര്‍്ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് എന്നുള്ളത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്.

സുര്യനെല്ലിക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുകയും കോടിയേരി ബാലകൃഷ്ണന്‍ പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഇതിനുള്ള മറുപടിയായാണ് തിരുവഞ്ചൂര്‍ സുപ്രീംകോടതി തള്ളിയ കേസില്‍ പുനരന്വേഷണം നടത്താന്‍ ഭരണഘടനയില്‍ വകുപ്പില്ലാത്തതാണെന്നും ഇതറിയാവുന്നതിനാലാണ് ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് പുനരന്വേഷണത്തിന് ശ്രമിക്കാതിരുന്നതെന്നും തിരുവഞ്ചുര്‍ പറഞ്ഞു.

തിരുവഞ്ചൂരിന്റെ പ്രസ്താവനയില്‍ പ്രകോപിതരായ പ്രതിപക്ഷ വനിത എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സപീക്കര്‍ സഭ നിര്‍ത്തിവെച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!