Section

malabari-logo-mobile

സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി: ജില്ലയില്‍ 161 സ്ഥാനാര്‍ഥികളുടെ പട്ടിക അംഗീകരിച്ചു

HIGHLIGHTS : തള്ളിയത്‌ 42 പത്രികകള്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയിലെ 16 നിയമസഭാ മണ്‌ഡലങ്ങളില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പ...

തള്ളിയത്‌ 42 പത്രികകള്‍
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയിലെ 16 നിയമസഭാ മണ്‌ഡലങ്ങളില്‍ ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി. അതത്‌ മണ്‌ഡലങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തില്‍ നടത്തിയ സൂക്ഷ്‌മ പരിശോധനയില്‍ 161 സ്ഥാനാര്‍ഥികളുടെ പട്ടിക അംഗീകരിച്ചു. 42 പേരുടെ പത്രികകള്‍ തള്ളി. ജില്ലയില്‍ ആകെ 203 പേരാണ്‌ പത്രികകള്‍ സമര്‍പ്പിച്ചിരുന്നത്‌.
കൊണ്ടോട്ടി-മൂന്ന്‌, ഏറനാട്‌-രണ്ട്‌, നിലമ്പൂര്‍- ഒന്ന്‌, വണ്ടൂര്‍-ഒന്ന്‌, മഞ്ചേരി- മൂന്ന്‌, പെരിന്തല്‍മണ്ണ-മൂന്ന്‌, മങ്കട-അഞ്ച്‌, മലപ്പുറം-നാല്‌, വേങ്ങര-അഞ്ച്‌, വള്ളിക്കുന്ന്‌-രണ്ട്‌, തിരൂരങ്ങാടി-രണ്ട്‌, താനൂര്‍-രണ്ട്‌, തിരൂര്‍-നാല്‌, കോട്ടക്കല്‍-മൂന്ന്‌, പൊന്നാനി-രണ്ട്‌ എന്നിങ്ങനെയാണ്‌ പത്രികകള്‍ തള്ളിയത്‌. തവനൂര്‍ മണ്‌ഡലത്തില്‍ ഒന്നും തള്ളിയിട്ടില്ല. സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ ശേഷമുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയും പത്രിക തള്ളിയവരുടെ പട്ടികയും മണ്‌ഡലം, സ്ഥാനാര്‍ഥിയുടെ പേര്‌, പാര്‍ട്ടി എന്ന ക്രമത്തില്‍ താഴെ കൊടുക്കുന്നു.
കൊണ്ടോട്ടി – സ്വീകരിച്ചത്‌: ടി.വി. ഇബ്രാഹിം (ഐ.യു.എം.എല്‍), കെ.പി ബീരാന്‍ കുട്ടി (സ്വതന്ത്രന്‍), വി.പി നസറുദ്ദീന്‍ (എസ്‌.ഡി.പി.ഐ), സുല്‍ഫിക്കര്‍ അലി അമ്പാളില്‍ (സ്വതന്ത്രന്‍), രാമചന്ദ്രന്‍ (ബി.ജെ.പി), മുഹമ്മദ്‌ സലീം (വെല്‍ഫയര്‍ പാര്‍ട്ടി), അബ്‌ദുള്‍ ഗഫൂര്‍ (പി.ഡി.പി), എന്‍. പ്രമോദ്‌ ദാസ്‌ (സി.പി.എം.), മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ (വെല്‍ഫയര്‍ പാര്‍ട്ടി), വീരാന്‍കുട്ടി (സ്വതന്ത്രന്‍), സി. ഇബ്രാഹിം (സ്വതന്ത്രന്‍), കദീജ (തൃണമൂല്‍ കോണ്‍ഗ്രസ്‌).
തള്ളിയത്‌- മോയുട്ടി മൗലവി (ഐ.യു.എം.എല്‍), കുഞ്ഞാലി (സ്വതന്ത്രന്‍), അബ്‌ദുസ്സലാം കൊണ്ടസാന്‍ പറമ്പില്‍ (സ്വതന്ത്രന്‍).
ഏറനാട്‌ – സ്വീകരിച്ചത്‌: പി.കെ ബഷീര്‍ (ഐ.യു.എം.എല്‍), കെ.ടി അബ്‌ദുറഹ്മാന്‍ സി.പി.ഐ. (എം) സ്വതന്ത്രന്‍, ഉമ്മര്‍ (സമാജ്‌ വാദി പാര്‍ട്ടി), കെ.വി ഷഹനാസ്‌ (സ്വതന്ത്രന്‍), ബാബുരാജ്‌ തുണ്ടത്തില്‍ (ബി.ജെ.പി), എം. മുഹമ്മദ്‌ ഫാറൂഖ്‌ (പി.ഡി.പി), വേലായുധന്‍ (ബി.എസ്‌.പി), കെ.ടി. അബ്‌ദുറഹ്മാന്‍ (സ്വതന്ത്രന്‍), മുഹമ്മദ്‌ ഷഫീര്‍ (സി.പി.ഐ.), ബഷീര്‍ പാലാട്ടുകുയ്യന്‍ (സ്വതന്ത്രന്‍), ബഷീര്‍ വല്ലക്കാട്ടുതൊടി (സ്വതന്ത്രന്‍).
തള്ളിയത്‌- വിശ്വനാഥന്‍ (ബി.ജെ.പി)., മൂസ (ഐ.യു.എം.എല്‍.).
നിലമ്പൂര്‍ – സ്വീകരിച്ചത്‌: എ. ഷൗക്കത്തലി (ഐ.എന്‍.സി.), പി.വി. അന്‍വര്‍ (സി.പി.ഐ. (എം) ഗിരീഷ്‌ബാബു (ബി.ഡി.ജെ.എസ്‌.), കെ. മണി (എസ്‌.ഡി.പി.ഐ.), അബ്‌ദുല്‍ കരീം (ഐ. എന്‍. സി), മുരളീധരന്‍ (ബി.ഡി.ജെ.എസ്‌.), ജോര്‍ജ്‌ കെ. ആന്റണി (സി.പി.എം.)
തള്ളിയത്‌- കിലിയന്‍ (ബി.എസ.്‌പി.).
വണ്ടൂര്‍ – സ്വീകരിച്ചത്‌: സുനിത (ബി.ജെ.പി.), കൃഷ്‌ണന്‍ (ഡബ്ലിയു.പി.ഐ.), കെ.നിഷാന്ത്‌ (സി.പി.ഐ (എം), കൃഷ്‌ണന്‍ എരഞ്ഞിക്കല്‍ (എസ്‌.ഡി.പി.ഐ), ഭാസ്‌ക്കരന്‍ സി.പി.ഐ(എം), എ.പി. അനില്‍കുമാര്‍ (ഐ.എന്‍.സി), വേലായുധന്‍ (പി.ഡി.പി.).
തള്ളിയത്‌- മുത്തായി നാടിക്കുട്ടി (ഐ.എന്‍.സി).
മഞ്ചേരി – സ്വീകരിച്ചത്‌: എം.ഉമ്മര്‍ (ഐ.യു.എം.എല്‍), വി. മുഹമ്മദ്‌ മുസ്‌തഫ (സ്വതന്ത്രന്‍), കെ.മോഹന്‍ദാസ്‌ (സി.പി.ഐ), അഷ്‌റഫ്‌ (എസ്‌.ഡി.പി.ഐ). മൊയിന്‍ ബാപ്പു(പി.ഡി.പി), സവാദ്‌ (വെല്‍ഫയര്‍ പാര്‍ട്ടി), ദിനേശ്‌ (ബി.ജെ.പി).
തള്ളിയത്‌- കെ.അബൂബക്കര്‍ (ഐ.യു.എം.എല്‍), പി.പി. ബാലകൃഷ്‌ണന്‍ (സി.പി.ഐ), ഉപേന്ദ്രന്‍ (ബി.ജെ.പി.).
പെരിന്തല്‍മണ്ണ – സ്വീകരിച്ചത്‌: അലി മഞ്ഞളാംകുഴി (ഐ.യു.എം.എല്‍), വി.ശശികുമാര്‍ സി.പി.ഐ(എം), അന്‍വര്‍ ഷക്കീല്‍ ഒമര്‍ (സ്വതന്ത്രന്‍), സുനില്‍ (ബി.ജെ.പി), ടി.സുനിയ (എസ്‌.ഡി.പി.ഐ.), എം. സലീം (വെല്‍ഫെയര്‍ പാര്‍ട്ടി)., അബൂബക്കര്‍ പാലത്തിങ്ങല്‍ (സ്വതന്ത്രന്‍),പൂക്കോയ തങ്ങള്‍ (പി.ഡി.പി.),
തള്ളിയത്‌- അബ്‌ദുല്‍ നാസര്‍ (ഐ.യുഎം.എല്‍.), ശിവദാസന്‍ (ബി.ജെ.പി.), രമേശന്‍ (സി.പി.ഐ (എം.).
മങ്കട – സ്വീകരിച്ചത്‌: ടി.കെ റഷീദലി (സി.പി.ഐ.(എം), ടി.എ. അഹമ്മദ്‌ കബീര്‍ (ഐ.യു.എം.എല്‍), അന്‍വര്‍ ഷക്കീല്‍ ഒമര്‍ (സ്വതന്ത്രന്‍), അബ്‌ദുല്‍ റഹീം (എസ്‌.ഡി.പി.ഐ.), എം. അബ്‌ദുള്‍ ഹമീദ്‌ (വെല്‍ഫെയര്‍ പാര്‍ട്ടി), ബി. രതീഷ്‌ ( ബി.ജെ.പി), ഷിഹാബുദ്ധീന്‍ (പി.ഡി.പി), എം. അഹമദ്‌ കബീര്‍ (സ്വതന്ത്രന്‍), എം.കെ. അഹമ്മദുല്‍ കബീര്‍ (സ്വതന്ത്രന്‍),
തള്ളിയത്‌- സി.ആരിഫ്‌ (വെല്‍ഫെയര്‍ പാര്‍ട്ടി), പി. അബ്‌ദുള്ള നവാസ്‌ (സി.പി.എം), കെ.പി. വാസു (ബി.ജെ.പി), ഉമ്മര്‍ അറക്കല്‍ (ഐ.യുഎം.എല്‍.), റഷീദലി (സ്വതന്ത്രന്‍).
മലപ്പുറം – സ്വീകരിച്ചത്‌: പി. ഉബൈദുള്ള (ഐ.യു.എം.എല്‍), കെ.പി.സുമതി (സി.പി.ഐ.(എം), അബ്‌ദുല്‍ ജലീല്‍ (എസ്‌.ഡി.പി.ഐ.), കെ.പി. സുമതി (സി.പി.എം), ഇ.സി. ആയിശ (വെല്‍ഫയര്‍ പാര്‍ട്ടി), അഷ്‌റഫ്‌ (പി.ഡി.പി), കെ. എന്‍. ബാദുഷ തങ്ങള്‍ (ബി.ജെ.പി), സി. ജംഷീല്‍ (വെല്‍ഫയര്‍ പാര്‍ട്ടി),
തള്ളിയത്‌- കെ. മജ്‌നു (സി.പി.എം), എ. പത്മകുമാര്‍ (ബി.ജെ.പി), പി.എം. സദാശിവന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്‌), ബീരാന്‍കുട്ടി ഹാജി (ഐ.യു.എം.എല്‍.).
വേങ്ങര – സ്വീകരിച്ചത്‌: സുരേന്ദ്രന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), അബൂബക്കര്‍ (എസ്‌.ഡി.പി.ഐ.), പി.കെ. കുഞ്ഞാലിക്കുട്ടി (ഐ.യു.എം.എല്‍), സുബൈര്‍ (പി.ഡി.പി), പി.പി. ബഷീര്‍ (സി.പി.എം), അലിഹാജി (ബി.ജെ.പി),
തള്ളിയത്‌- എം. മുഹമ്മദ്‌ മാസ്റ്റര്‍ (സി.പി.ഐ(എം), സുബ്രഹ്മണ്യന്‍ (ബി.ജെ.പി), വിനീത്‌ (തൃണമൂല്‍ കോണ്‍ഗ്രസ്‌), മുഹമ്മദ്‌ കുട്ടി മൗലവി (ഐ.യു.എം.എല്‍.), കുഞ്ഞമ്മദ്‌ കുട്ടി (വെല്‍ഫയര്‍ പാര്‍ട്ടി).
വള്ളിക്കുന്ന്‌ – സ്വീകരിച്ചത്‌: അബ്‌ദുള്‍ ഹമീദ്‌ (ഐ.യു.എം.എല്‍), ഒ. കുഞ്ഞിക്കോയ തങ്ങള്‍ (ഐ.എന്‍.എല്‍), മുഹമ്മദ്‌ ഹനീഫ(എസ്‌.ഡി.പി.ഐ.), എം ബാലകൃഷ്‌ണന്‍ (സ്വതന്ത്രന്‍), നിസാര്‍ മേത്തര്‍ (പി.ഡി.പി), പ്രവീണ്‍ കുമാര്‍ (ബി.എസ്‌.പി), കെ.കെ അബൂബക്കര്‍ (ഐ.എന്‍.ഡി), കെ. അന്‍സാസ്‌ (സി.പി.ഐ(എം.എല്‍)), കെ.ജനചന്ദ്രന്‍ (ബി.ജെ.പി), അന്‍വര്‍ സാലിഹ്‌ മേടപ്പില്‍ (ഐ.എന്‍.എല്‍), വി.പി. പത്മകുമാര്‍ (തൃണമൂല്‍ കോണ്‍ഗ്രസ്‌), എ. അബ്‌ദുല്‍ നാസര്‍ (സ്വതന്ത്രന്‍).
തള്ളിയത്‌- അബ്‌ദുള്‍ ഖാദര്‍ (ഐ.യു.എം.എല്‍), ജെയ്‌നിദാസന്‍ (ബി.ജെ.പി).
തിരൂരങ്ങാടി – സ്വീകരിച്ചത്‌: പി.കെ അബ്‌ദുറബ്‌ (ഐ.യു.എം.എല്‍), എം ബാലകൃഷ്‌ണന്‍ (സ്വതന്ത്രന്‍), നിസാര്‍ മേത്തര്‍ (പി.ഡി.പി), പ്രവീണ്‍ കുമാര്‍ (ബി.എസ്‌.പി), ഇ. ഹംസ (വെല്‍ഫയര്‍ പാര്‍ട്ടി), നിയാസ്‌ (സ്വതന്ത്രന്‍),പി.കെ അബ്‌ദുറബ്ബ്‌ (ഐ.യു.എം.എല്‍), പി.വി ഗീതാ മാധവന്‍ (ബി.ജെ.പി), യൂനസ്‌ സലീം (സി.പി.ഐ.(എം.എല്‍)), അബ്‌ദുള്‍ റസാഖ്‌ (പി.ഡി.പി), മൊയ്‌തീന്‍ കോയ (സി.പി.ഐ), ഹനീഫ (തൃണമൂല്‍ കോണ്‍ഗ്രസ്‌), നിയാസ്‌ താഴത്തേതില്‍ (സ്വതന്ത്രന്‍), നിയാസ്‌ പറോളി (സ്വതന്ത്രന്‍).
തള്ളിയത്‌- മുഹമ്മദ്‌ അരിമ്പ്ര (ഐ.യു.എം.എല്‍), വത്സരാജന്‍ (ബി.ജെ.പി).
താനൂര്‍ – സ്വീകരിച്ചത്‌: അബ്‌ദുറഹ്മാന്‍ രണ്ടത്താണി (ഐ.യു.എം.എല്‍), കെ.മജീദ്‌ (എസ്‌.ഡി.പി.ഐ), രശ്‌മില്‍ നാഥ്‌ (ബി.ജെ.പി), അഷ്‌റഫ്‌ (വെല്‍ഫയര്‍ പാര്‍ട്ടി), അന്‍വര്‍ (പി.ഡി.പി), വി. അബ്‌ദുറഹിമാന്‍ (എന്‍.എസ്‌.സി), അബ്‌ദുറഹിമാന്‍ (സ്വതന്ത്രന്‍), പി.ടി. ഉണ്ണി (തൃണമൂല്‍ കോണ്‍ഗ്രസ്‌), എന്‍. രാമകൃഷ്‌ണന്‍ (സ്വതന്ത്രന്‍), അബ്‌ദുറഹിമാന്‍ (സ്വതന്ത്രന്‍), ഇ. ജയന്‍ (സി.പി.എം.), അബ്‌ദുറഹിമാന്‍ (സ്വതന്ത്രന്‍), അബ്‌ദുറഹിമാന്‍ (സ്വതന്ത്രന്‍), താമി (സ്വതന്ത്രന്‍).
പത്രിക തള്ളിയവര്‍ -പി.ടി.കെ.കുട്ടി (ഐ.യു.എം.എല്‍), അനില്‍കുമാര്‍ (ബി.ജെ.പി.).
തിരൂര്‍ – സ്വീകരിച്ചത്‌: സി മമ്മൂട്ടി (ഐ.യു.എം.എല്‍), തിരൂര്‍-ഇബ്രാഹിം (എസ്‌.ഡി.പി.ഐ), സഹദേവന്‍ (സ്വതന്ത്രന്‍), ദേവിദാസന്‍ (ബി.ജെ.പി), അബ്‌ദുള്‍ ഗഫൂര്‍ (എന്‍.എസ്‌.സി), ഗണേശന്‍ ( വെല്‍ഫെയര്‍ പാര്‍ട്ടി), ഷമീര്‍ ബാബു (പി.ഡി.പി), മമ്മുട്ടി (സ്വതന്ത്രന്‍), മമ്മുട്ടി (സ്വതന്ത്രന്‍), മമ്മുട്ടി (സ്വതന്ത്രന്‍), അബ്‌ദുല്‍ ഗഫൂര്‍ (സ്വതന്ത്രന്‍), അബ്‌ദുല്‍ ഖാദര്‍ ബാപ്പു വടക്കയില്‍ (തൃണമൂല്‍ കോണ്‍ഗ്രസ്‌), ഹംസക്കുട്ടി (സി.പി.എം.).
തള്ളിയത്‌- മുഹമ്മദ്‌ അലി (ഐ.യു.എം.എല്‍), അബ്‌ദുള്‍ അമീന്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), അബ്‌ദുല്‍ ഗഫൂര്‍ (സ്വതന്ത്രന്‍),പരശുരാമന്‍ (ബി.ജെ.പി.).
കോട്ടക്കല്‍ – സ്വീകരിച്ചത്‌: വി. ഉണ്ണികൃഷ്‌ണന്‍ (ബി.ജെ.പി.), എന്‍.എ. മുഹമ്മദ്‌ കുട്ടി (എന്‍.സി.പി), ആബിദ്‌ ഹുസൈന്‍ തങ്ങള്‍ (ഐ.യു.എം.എല്‍.), റഹ്മത്തുള്ള (എസ്‌.ഡി.പി.ഐ), കുഞ്ഞുമുഹമ്മദ്‌ (പി.ഡി.പി) , കെ. ബീരാന്‍ (സ്വതന്ത്രന്‍), സൈനുല്‍ ആബിദ്‌ തങ്ങള്‍ (സ്വതന്ത്രന്‍), ചലമ്പാടന്‍ മുഹമ്മദ്‌കുട്ടി (സ്വതന്ത്രന്‍), ബിന്ദു (സ്വതന്ത്രന്‍), മുഹമ്മദ്‌ കുട്ടി (സ്വതന്ത്രന്‍).
തള്ളിയത്‌- ഹംസ (എന്‍.സി.പി), സുരേഷ്‌ പറത്തൊടി (ബി.ജെ.പി), അബൂയൂസുഫ്‌ ഗുരുക്കള്‍ (ഐ.യു.എം.എല്‍.).
തവനൂര്‍ – സ്വീകരിച്ചത്‌: കെ.ടി ജലീല്‍ (സ്വതന്ത്രന്‍), രവി തേലത്ത്‌ (ബി.ജെ.പി), അബ്‌ദുല്‍ ജലീല്‍ (എസ്‌.ഡി.പി.ഐ), ശിവദാസന്‍ (സി.പി.ഐ(എം), ജലീല്‍ (സ്വതന്ത്രന്‍),പി. ഇഫ്‌തികാറുദ്ദീന്‍ (ഐ.എന്‍.സി), പി.മുഹമ്മദ്‌ (വെല്‍ഫെയര്‍ പാര്‍ട്ടി), ഒ.വി അപ്പുണ്ണി (സ്വതന്ത്രന്‍), അലി (പി.ഡി.പി), പി.പി. ഇഫ്‌ത്തിഖാറുദ്ദീന്‍ (സ്വതന്ത്രന്‍), സോണിയ പിന്റോ (തൃണമൂല്‍ കോണ്‍ഗ്രസ്‌), കെ.ടി. അബ്‌ദുല്‍ ജലീല്‍ (സ്വതന്ത്രന്‍), അബ്‌ദുല്‍ ഖാദര്‍ (ഐ.എന്‍.സി), അബ്‌ദുല്‍ ജലീല്‍ (സ്വതന്ത്രന്‍), അശോകന്‍ (ബി.ജെ.പി), അബ്‌ദുല്‍ ജലീല്‍ (സ്വതന്ത്രന്‍).
തള്ളിയത്‌- 0
പൊന്നാനി – സ്വീകരിച്ചത്‌: പി. ശ്രീരാമകൃഷ്‌ണന്‍ സി.പി.ഐ(എം), പി.ടി അജയ്‌ മോഹന്‍ (ഐ.എന്‍.സി), അബ്‌ദുല്‍ ഫത്താഹ്‌ (എസ്‌.ഡി.പി.ഐ.), പൊന്നാനി- ഷക്കീര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി), സുരേന്ദ്രന്‍ (ബി.ജെ.പി), മൊയ്‌തുണ്ണി (പി.ഡി.പി.), അജയ്‌ (സ്വതന്ത്രന്‍), കൊയിലന്‍ രാമകൃഷ്‌ണന്‍ (സ്വതന്ത്രന്‍), രാമകൃഷ്‌ണന്‍ (സ്വതന്ത്രന്‍), പി. രാമകൃഷ്‌ണന്‍ (സ്വതന്ത്രന്‍), പി.എസ്‌. സിന്ദുകുമാരി (തൃണമൂല്‍ കോണ്‍ഗ്രസ്‌).
തള്ളിയത്‌- എം.എം. നാരായണന്‍ സി.പി.ഐ(എം), മാധവന്‍ (ബി.ജെ.പി).

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!