Section

malabari-logo-mobile

സുവര്‍ണ്ണ ഗോവന്‍ തീരങ്ങള്‍ സിസിടിവി നിരീക്ഷണത്തിലേക്ക്.

HIGHLIGHTS : പനാജി: വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവന്‍ തീരങ്ങള്‍ സിസി.ടിവി നിരീക്ഷണത്തിലേക്ക്. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തീരത്തെ നിയമവിര...

 

photo's : Basheer Pattambi

പനാജി: വിനോദസഞ്ചാരികളുടെ പറുദീസയായ ഗോവന്‍ തീരങ്ങള്‍ സിസി.ടിവി നിരീക്ഷണത്തിലേക്ക്. വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും തീരത്തെ നിയമവിരുദ്ധമായ ഇടപാടുകള്‍ക്ക് തടയിടുന്നതിനുമാണ് ഗോവന്‍ സര്‍ക്കാര്‍ ഈ പുതിയ പരിഷ്‌ക്കരണം നടത്താനൊരുങ്ങുന്നത്.
ഗോവന്‍ വിനോദ സഞ്ചാരവകുപ്പ് തിരക്കേറിയ ബീച്ചുകളിലാണ് ക്യമാറകള്‍ സ്ഥാപിക്കുന്നത്. 36 ക്യമറകളാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. ടൂറിസം വകുപ്പിന്റെ സെക്യൂരിറ്റി വിഭാഗത്തിനാണ് ഇതിന്റെ ചുമതല ഇരുപത്തിനാല് മണിക്കുറും പ്രവൃത്തനസജ്ജമായിരിക്കും. ഗോവന്‍ തലസ്ഥാനമായ പനാജിയിലാണ് ഈ നെറ്റ്‌വര്‍ക്കിന്റെ കണ്‍ട്രോള്‍ റൂം സ്ഥാപിക്കുന്നത്.
105 കിലോമീറ്റര്‍ നീളമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മനോഹരമായ കടല്‍തീരങ്ങളാല്‍ സമ്പന്നമാണ് ഗോവ. അടുത്തകാലത്ത് വിദേശ ടുറസ്റ്റുകള്‍ ആക്രമിക്കപ്പെട്ടത് അന്തരാഷ്ട്ര ടൂറിസരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!