Section

malabari-logo-mobile

സുരേഷ് ഗോപിയ്‌ക്കെതിരെ സംവിധായകന്‍ അനീഷ് വര്‍മ

HIGHLIGHTS : സ്വന്തം സിനിമയെ മറക്കുന്ന ഒരാള്‍ എന്‍ എഫ് ഡി സിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സംവിധായകന്‍ അനീഷ് വര്...

suresh gopiസ്വന്തം സിനിമയെ മറക്കുന്ന ഒരാള്‍ എന്‍ എഫ് ഡി സിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് ഇന്ത്യന്‍ സിനിമയെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സംവിധായകന്‍ അനീഷ് വര്‍മ. സുരേഷ് ഗോപി നായകനായ കാവ്യം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനീഷ്. 2009ല്‍ പൂര്‍ത്തിയായ ചിത്രം വര്‍ഷങ്ങളായിട്ടും റിലീസ് ചെയ്യാതിരിക്കുന്നതിന്റെ കാരണം സുരേഷ് ഗോപി തന്നെയാണെന്ന് അനീഷ് വര്‍മ പറയുന്നു.

2008ല്‍ ആണ് സുരേഷ് ഗോപി, മനോജ് കെ ജയന്‍, വിജയരാഘവന്‍, നവ്യ നായര്‍ എന്നിവരെ താരങ്ങളാക്കി കാവ്യം എന്ന സിനിമ ഞാന്‍ സംവിധാനം ചെയ്യുന്നത്. 23 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി, ഏകദേശം ഒരു കോടി രൂപയാണ് ചിത്രത്തിന്റെ ആകെ മുതല്‍മുടക്ക്.

sameeksha-malabarinews

ചിത്രത്തില്‍ അഭിനയിക്കാന്‍ സുരേഷ്‌ഗോപിക്ക് നല്‍കേണ്ടിയിരുന്ന പ്രതിഫലം മുപ്പതുലക്ഷം രൂപയായിരുന്നു. ചിത്രീകരണം കഴിഞ്ഞപ്പോള്‍ ഇരുപതുലക്ഷം നല്‍കി. സാമ്പത്തികപ്രതിസന്ധി കാരണം മുഴുവന്‍ തുകയും കൊടുക്കാനുള്ള സാഹചര്യം ഇല്ലാതായി. എന്നാല്‍ ബാക്കിയുള്ള പത്തുലക്ഷം നല്‍കിയാലേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്ന് സുരേഷ്‌ഗോപി അറിയിച്ചു- അനീഷ് പറയുന്നു.

ബാക്കിയുള്ള എല്ലാതാരങ്ങളും ഡബ്ബ് ചെയ്ത് പോയെങ്കിലും അദ്ദേഹം മാത്രം അതിന് തയാറായില്ല. ഇതിനിടയിലൊക്കെ അദ്ദേഹത്തെ സമീപിച്ചെങ്കിലും യാതൊരു മാറ്റവും ഉണ്ടായില്ല. പിന്നീട് രണ്ടുവര്‍ഷം കഴിഞ്ഞ് ബാക്കിയുള്ള പത്തുലക്ഷം നല്‍കാന്‍ തയാറായി സുരേഷ്‌ഗോപിയെ സമീപിച്ചു. എന്നാല്‍ തന്റെ ശമ്പളം കൂടിയെന്നും പത്തുലക്ഷത്തിന് പകരം എഴുപതു ലക്ഷം രൂപ തന്നാല്‍ മാത്രമേ താന്‍ ഡബ്ബ് ചെയ്യുകയുള്ളൂവെന്നും സുരേഷ്‌ഗോപി പറഞ്ഞത്രെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!