Section

malabari-logo-mobile

സുരക്ഷാ പ്രശ്‌നം ; വിദ്യാര്‍ത്ഥിനികള്‍ വിസിയെ രാത്രി മുഴുവന്‍ ഉപരോധിച്ചു

HIGHLIGHTS : തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വനിതാ ഹോസ്റ്റലിലെ സുരക്ഷാ പ്രശ്‌നം വീണ്ടും സംഘര്‍ഷത്തിലേക്ക്. ഇന്നലെ ഹോസ്റ്റല്‍ വളപ്പില്‍ വീണ്ടും പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിസിയോട് പ്രശ്‌നം സംസാരിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിനികള്‍ രാത്രിമുഴുവന്‍ വിസിയെയും പ്രൊ.വെസ്ചാന്‍സലറെയും ഉപരോധിച്ചു.

രാത്രിമുഴുവന്‍ പെണ്‍കുട്ടികള്‍ ഉപരോധം തുടര്‍ന്നു. ഇന്ന് രാവിലെ ഏഴുമണിയോടെ വിസിയെ ഉപരോധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പെണ്‍കുട്ടികള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. വിസിയെ പോലീസ് അകമ്പടിയോടെ താമസ്ഥലത്തേക്ക് മാറ്റി.

sameeksha-malabarinews

ഇന്നലെ രാത്രിമുഴുവന്‍ സമരം ചെയ്ത വിദ്യാര്ത്ഥികള്‍ക്ക് പിന്‍തുണയുമായി അധ്യാപകരും വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫഐയും കെഎസ്‌യുവും നാട്ടുകാരും സമരത്തിന് പിന്‍തുണയുമായെത്തി. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സമരം ആരംഭിച്ചത്. ഇന്ന് യൂണിവേഴ്‌സിറ്റിയില്‍ കരിദിനമായി ആചരിക്കും.

അറസ്റ്റുചെയ്ത വിദ്യാര്‍ത്ഥിനികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പോലീസ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!