Section

malabari-logo-mobile

സുനില്‍ ഗംഗോപാധ്യായ അന്തരിച്ചു.

HIGHLIGHTS : കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ(78) അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ സുനില്‍ ഗംഗോപാധ്യായ(78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അദേഹത്തിന്റെ വസതില്‍ വെച്ച് തിങ്കളാഴ്ച 2 മണിയോടെയാണ് അന്ത്യമുണ്ടായത്. സംസ്‌കാരം ബുധനാഴ്ച നടക്കും.

പീസ് ഹേവനില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള കേന്ദ്ര സാഹിത്യ അക്കാദമി, ആനന്ദ ബസാര്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെക്കും.

sameeksha-malabarinews

ഇരുനൂറിലധികം കൃതികള്‍ ഗംഗോപാധ്യായ രചിച്ചിട്ടുണ്ട്. ‘പ്രഥം ആലോ’ എന്ന നോവലിന് സരസ്വതി സമ്മാന്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ: സ്വാതി ബന്ദോപാധ്യായ. മകന്‍:സൗവിക്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!