Section

malabari-logo-mobile

സുനാമി മോക്ക്‌ ഡ്രില്‍ 11 ന്‌ ചാപ്പപ്പടിയില്‍ തീരദേശനിവാസികള്‍ സഹകരിക്കണം: ജില്ലാ കലക്‌ടര്‍

HIGHLIGHTS : പരപ്പനങ്ങാടി:തീരദേശത്ത്‌ സുനാമിയുണ്ടാകുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്‌ സജ്ജരായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗ...

Untitled-1 copyപരപ്പനങ്ങാടി:തീരദേശത്ത്‌ സുനാമിയുണ്ടാകുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിന്‌ സജ്ജരായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി പരപ്പനങ്ങാടി വില്ലേജിലെ ചാപ്പപ്പടിയില്‍ മാര്‍ച്ച്‌ 11 ന്‌ രാവിലെ 9.30ന്‌ നടത്തുന്ന മോക്ക്‌ ഡ്രില്ലുമായി പ്രദേശവാസികള്‍ സഹകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ അറിയിച്ചു. തീരദേശ പൊലീസ്‌, ലോക്കല്‍ പൊലീസ്‌, ഫയര്‍-റെസ്‌ക്യു സര്‍വീസസ്‌, ആരോഗ്യം, കോസ്റ്റ്‌ഗാര്‍ഡ്‌ എന്നിവയെ ഉള്‍പ്പെടുത്തിയാണ്‌ മോക്ക്‌ ഡ്രില്‍ നടത്തുക.
9.30ന്‌ സ്റ്റേറ്റ്‌ എമര്‍ജന്‍സി ഓപ്പറേറ്റിങ്‌ സെന്ററില്‍ നിന്നും സുനാമി മുന്‍കരുതല്‍ സന്ദേശം ലഭിക്കുന്ന പക്ഷം ജില്ലാ ഇന്‍സിഡന്റ്‌ കമാന്‍ഡറായ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ സജ്ജരായി തീരദേശമേഖലയിലുളള ഉദ്യോഗസ്ഥര്‍ക്ക്‌ സന്ദേശം കൈമാറും. തുടര്‍ന്ന്‌ താലൂക്ക്‌ കണ്‍ട്രോള്‍ റൂം, ആശുപത്രി സംവിധാനങ്ങള്‍ എന്നിവ തയ്യാറാക്കും. സുനാമി ബാധിതര്‍ക്കുളള ഭക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കും. തീരദേശത്ത്‌ നിന്നും 250 മീറ്റര്‍ അകലത്തില്‍ സഞ്ചാരികളെയും തീരദേശവാസികളെയും മാറ്റും.
ഗതാഗത തടസ്സം ഒഴിവാക്കുക, വണ്‍വേ സംവിധാനം ഉറപ്പാക്കുക എന്നിവ പൊലീസിന്റെ ചുമതലയാണ്‌. മെഡിക്കല്‍ സംഘം തീരദേശത്ത്‌ തന്നെ മെഡിക്കല്‍ കാംപ്‌ സജ്ജമാക്കും. ഓരോ 30മിനിറ്റും കലക്‌റ്ററേറ്റിലെ ഡിസാസ്റ്റര്‍ മാനെജ്‌മെന്റ്‌ വിഭാഗത്തോടനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ്‌ സെന്ററില്‍ വിവരം ലഭ്യമാകും. ഈ വിവരങ്ങള്‍ സ്റ്റേറ്റ്‌ ഓപ്പറേറ്റിങ്‌ സെന്ററിലേക്ക്‌ ഉടനെ കൈമാറും.
മോക്ക്‌ ഡ്രില്ലില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം, പിഴവുകളുണ്ടായ സന്ദര്‍ഭങ്ങള്‍, തിരുത്തേണ്ട തീരുമാനങ്ങള്‍, എന്നിവ വിലയിരുത്താന്‍ ഇന്‍ഡിപെന്‍ഡന്റ്‌ ഇവാലുവേറ്ററായി പ്രിന്‍സിപ്പള്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസറെ ചുമതലപ്പെടുത്തി. വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനതലത്തില്‍ ഇന്‍ഡിപെന്‍ഡന്റ്‌ ഒബ്‌സര്‍വറേയും ചുമതലപ്പെടുത്തിയിട്ടുണ്ട്‌. കലക്‌ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ഡോ.ജെ.ഒ അരുണ്‍കുമാര്‍, പെരിന്തല്‍മണ്ണ സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്ക്‌, ഡെപ്യൂട്ടി കല്‌ക്‌ടര്‍ ഡോ.ഡി സജിത്ത്‌ ബാബു, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!