Section

malabari-logo-mobile

സുകുമാര്‍ അഴീക്കോട് 1926- 2012

HIGHLIGHTS : സുകുമാര്‍ അഴീക്കോട് 1926ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ജനിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകന്‍, മൂത്തകുന്നം എന്‍എസ് എം കോളേജ് പ്രിന്‍സ...

സുകുമാര്‍ അഴീക്കോട് 1926ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ജനിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍ അദ്ധ്യാപകന്‍, മൂത്തകുന്നം എന്‍എസ് എം കോളേജ് പ്രിന്‍സിപ്പള്‍ , കോഴിക്കോട് സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1981 ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന്് അദ്ദേഹത്തിന് ഡോക്ടറേറ്റ് ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, എന്നീ അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. പത്മശ്രീപുരസ്‌കാരം ലഭിച്ചുവെങ്കിലും അദ്ദേഹം അതു നിരസിച്ചു.

sameeksha-malabarinews

നവഭാരതവേദി, സമസ്ത കേരള സാഹിത്യപരിഷത്ത് എന്നീ സംഘടനകളുടെ പ്രസിഡന്റായിട്ടുണ്ട്. നാഷ്ണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.
ദീനബന്ധു, മലയാള ഹരിജന്‍, വര്‍ത്തമാനം എന്നിവയുടെ പത്രാധിപര്‍. തത്ത്വമസി, ശങ്കരകുറുപ്പ് വിമര്‍ശിക്കപ്പെടുന്ന ആശാന്റെ സീതാകാവ്യം, മഹാത്മാവിന്റെ മാര്‍ഗ്ഗം, ഗുരുവിന്റെ ദുഃഖം, മലയാള സാഹിത്യവിമര്‍ശനം, ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ.തുടങ്ങി നിരവധി കൃതികള്‍ അദ്ദേഹം രചിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!