Section

malabari-logo-mobile

സിറിയയില്‍ വെടിനിര്‍ത്തല്‍ ധാരണ

HIGHLIGHTS : സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. തുര്‍ക്കിയും റഷ്യയും തമ്മിലെ ധാരണയനുസരിച്ച് വെടിനിര്‍ത്തല്‍ അര്‍ധരാത്രി നിലവില്‍വന്നു. എന്നാല്‍ തുര്‍ക്കി വിദേശകാ...

സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. തുര്‍ക്കിയും റഷ്യയും തമ്മിലെ ധാരണയനുസരിച്ച് വെടിനിര്‍ത്തല്‍ അര്‍ധരാത്രി നിലവില്‍വന്നു. എന്നാല്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
സമാധാന ധാരണയാകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ തുര്‍ക്കിയും റഷ്യയും ഇറാനും അറിയിച്ചിരുന്നു.

മോസ്‍കോയിലാണ് ചര്‍ച്ച നടന്നത്.  പക്ഷേ ഭീകരവാദികളായി തുര്‍ക്കിയും റഷ്യും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ ഇതിലുള്‍പ്പെടില്ല. ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ധാരണക്ക് പുറത്താണ്. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നര്‍ത്ഥം. സിറിയന്‍ വിമതരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പിന്നെയെന്ത് വെടിനിര്‍ത്തല്‍ എന്ന ചോദ്യത്തിന് ആരും ഉത്തരം നല്‍കിയിട്ടില്ല. ഇത്രനാളും അസദിനെതിരായിരുന്ന തുര്‍ക്കിക്ക് യൂറോപ്പിനോടായിരുന്നു അനുഭാവം.

sameeksha-malabarinews

കിഴക്കന്‍ അലെപ്പോ ആക്രമണത്തില്‍ പങ്കെടുത്തതുമില്ല. പെട്ടെന്നുള്ള റഷ്യന്‍ സഖ്യത്തിന്റെ കാരണം വ്യക്തമല്ല. റഷ്യയുടെ ഇടപെടലിനെ സ്വാഗതം ചെയ്ത യു.എന്‍ ജനീവയില്‍ സമാധാനചര്‍ച്ചകള്‍ തുടങ്ങുമെന്നും അറിയിച്ചിരിക്കയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!