Section

malabari-logo-mobile

സിറിയയില്‍ പുതിയ ഭരണഘടന ഒപ്പിട്ടു; പ്രക്ഷോഭം രൂക്ഷം.

HIGHLIGHTS : ഡമസ്‌കിസ്: ജനാധപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാകുന്നു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സിറിയയിലെ പുതിയ ഭരണഘടനയില്‍ ഒപ്പുവെച്ചു.

ഡമസ്‌കിസ്: ജനാധപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭം ശക്തമാകുന്നു. സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സിറിയയിലെ പുതിയ ഭരണഘടനയില്‍ ഒപ്പുവെച്ചു. രാജ്യത്ത് നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനം വോട്ട് തേടിയാണ് അംഗീകരിച്ചതെന്നാണ് സിറിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അവകാശവാദം.
ഞായറാഴ്ചയാണ് പുതിയ ഭരണഘടനയുടെ ഹിതപരിശോധന നടന്നത്. ഭരണഘടനക്ക് അംഗീകാരം ലഭിച്ചാല്‍ 3 മാസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്ന് പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
സിറിയയില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് മരിക്കുന്നത്. ഹിതപരിശോധന ഫലം പുറത്തുവന്നതിനുശേഷം 125 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രമായ ബാബ് അംറില്‍ കനത്ത ഷെല്ലാക്രമണമാണ് നടന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!