Section

malabari-logo-mobile

സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

HIGHLIGHTS : വിശാഖപട്ടണം: സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയാണ്‌ യെച്ചൂരിയുടെ പേര്‌

11101620_800396676712921_2077764292425054202_nവിശാഖപട്ടണം: സിപിഐഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തെരഞ്ഞെടുത്തു. പുതിയ കേന്ദ്രകമ്മിറ്റിയാണ്‌ യെച്ചൂരിയുടെ പേര്‌ നിര്‍ദേശിച്ചത്‌. ഏകകണ്‌ഠമായിരുന്നു തീരുമാനം.

യുപിഎ-ഇടതുബന്ധത്തിലെ ഇടതുകണ്ണിയായിരുന്ന സീതാറാം യെച്ചൂരി ദേശീയ അന്താരാഷ്ട്ര തലത്തില്‍ സിപിഐഎമ്മിന്റെ ശക്തനായ വക്താവാണ്‌. പാര്‍ട്ടിയിലും പാര്‍ലമെന്ററി രംഗത്തും സിപിഐഎമ്മിന്റെ മുഖമായ യെച്ചൂരി നേതൃത്വത്തിലെ വിമത ശബ്ദത്തിന്റെ ഉടമയാണ്‌.

sameeksha-malabarinews

ആന്ധ്രാപ്രദേശിലെ പ്രബലമായ കമ്മ കുടുംബത്തില്‍ ജനിച്ച യെച്ചൂരിയെ സജീവ രാഷ്ട്രീയത്തിലേക്ക്‌ എത്തിച്ചത്‌ ദില്ലി ജവഹര്‍ നെഹറു സര്‍വകലാശാലയിലെ പഠനകാലമാണ്‌. പഠിച്ചത്‌ സാമ്പത്തിക ശാസ്‌ത്രമാണെങ്കിലും രാഷ്ട്രമീമാംസയും നയതന്ത്രവും പ്രത്യയശാസ്‌ത്രവുമെല്ലാം യെച്ചൂരിക്ക്‌ ഇഷ്ടവിഷയങ്ങളായിരുന്നു.

സഹപാഠിയായ പ്രകാശ്‌ കാരാട്ടിനൊപ്പം തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന യെച്ചൂരി പിബിയിലും കാരാട്ടിനൊപ്പം തന്നെ അംഗമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!