Section

malabari-logo-mobile

സിപിഐഎം സമ്മേളനം തുടങ്ങി; വി.എസ് നന്നാകില്ലെന്ന് റിപ്പോര്‍ട്ട്.

HIGHLIGHTS : തിരു: സിപിഐഎം സമ്മേളനം തുടങ്ങി.. വി,എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനം നിറഞ്ഞ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ടിലെ 9 പേജുകളാണ്...

തിരു: സിപിഐഎം സമ്മേളനം തുടങ്ങി.. വി,എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനം നിറഞ്ഞ പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്തുവന്നു. റിപ്പോര്‍ട്ടിലെ 9പേജുകളാണ് വി.എസിനെതിരായുള്ള വിമര്‍ശനങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ ഒറ്റുകൊടുക്കുന്നതിനു വേണ്ടി പാര്‍ട്ടിശത്രുക്കളുമായി വി.എസ് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രായാധിക്യം മൂലം മല്‍സരിക്കുന്നില്ലെന്ന് പാര്‍ട്ടികമ്മിറ്റിയില്‍ പറഞ്ഞ വി.എസ് പുറത്ത് വ്യത്യസ്ത നിലപാടെടുത്തത് പാര്‍ട്ടിയെ മുള്‍മുനയില്‍ നിറുത്തുകയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

sameeksha-malabarinews

പി.ഡി.പി ബന്ധം ഗുണം ചെയ്തില്ലെന്ന സ്വയംവിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. നന്നാക്കാന്‍ കഴിയില്ലെന്ന് ഉറപ്പിച്ച പോലെയാണ് വി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്ന് സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

വി.എസ്്് അച്ചുദാനന്ദന്‍ ചെങ്കൊടി ഉയര്‍ത്തിയതോടെ സിപിഐഎം 20-ാം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത്് തുടക്കമായി. സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട സമ്മേളനം ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച്്് അഴിമതി വിരുദ്ധ പോരാട്ടത്തില്‍ നിന്ന് പാര്‍ട്ടിയെ പിന്‍തിരിപ്പിക്കാനാകില്ലെന്ന് പ്രകാശ്കാരാട്ട് പറഞ്ഞു. പാര്‍ട്ടിക്കെതിരെ പൊള്ളയായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന കോണ്‍ഗ്രസ് ഭാവനാലോകത്താണെന്നും അദേഹം പറഞ്ഞു. സിപിഐഎം മതത്തിനെല്ല മതവര്‍ഗീയതയ്ക്കാണ് എതിരെന്നും, ക്രൈസ്തവസഭകള്‍ അനാവാശ്യ വിവാദം സൃഷ്ട്ടിക്കുകയാണെന്നും കാരാട്ട് അഭിപ്രായപ്പെട്ടു.

 

585 പ്രതിനിധികളാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സമ്മേളനം വെള്ളിയാഴിച്ച വൈകീട്ട് സമാപിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!