Section

malabari-logo-mobile

സാംസ്‌കാരിക തലസ്ഥാനത്ത് ഇനി സര്‍ഗ്ഗോത്സവമേളം

HIGHLIGHTS : തൃശ്ശൂര്‍: സാംസ്‌കാരിക തലസ്ഥാനം ഒരുങ്ങുന്നു. സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളുടെ നിറവറിയാന്‍ നവ പ്രതിഭകള്‍ കഴിവിന്റെ മാറ്റുരക്കുന്ന കലയുടെ ഉത്സവത്തിന് തൃശ്ശൂ...

തൃശ്ശൂര്‍: സാംസ്‌കാരിക തലസ്ഥാനം ഒരുങ്ങുന്നു. സര്‍ഗ്ഗാവിഷ്‌ക്കാരങ്ങളുടെ നിറവറിയാന്‍ നവ പ്രതിഭകള്‍ കഴിവിന്റെ മാറ്റുരക്കുന്ന കലയുടെ ഉത്സവത്തിന് തൃശ്ശൂര്‍ ഒരുങ്ങി കഴിഞ്ഞു.
52-ാംമത് സംസ്ഥാന യുവജനനോല്‍സവത്തിന് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ഞായറഴ്ച്ച നടന്ന മുന്‍കലാപ്രതഭകളുടെയും തിലകങ്ങളുടെയും സംഗമം താരതിളക്കത്താല്‍ സമ്പന്നമായിരുന്നു. കഴിഞ്ഞതവണ റണ്ണറപ്പായ തൃശ്ശൂരിന് രണ്ട് ദൗത്യങ്ങളാണുള്ളത്. ഒന്ന് വിജയകരമായ മേള നടത്തിപ്പും മറ്റേത് സ്വര്‍ണ കപ്പ് തിരിച്ചു പിടിക്കലും.
ഇന്ന് വൈകീട്ട് വര്‍ണാഭമായ ഘോഷയാത്ര പൂരനഗരിയിലേക്കുളള കലയുടെ പൂരത്തിന്റെ വരവറിയിക്കും. വൈകീട്ട് നാലുമണിക്ക് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുവജനോത്സവം ഉദ്ഘാടനം ചെയ്യും. കെ. ജെ യേശുദാസ് മഖ്യാതിഥിയായിരിക്കും. 22ന് വൈകീട്ട് കലോത്സവത്തിന്റെ സമാപന ചടങ്ങ് പ്രതിപക്ഷനേതാവ് വി എസ് അച്ചുദാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
14 ജില്ലകളില്‍ നിന്ന് 218 ഇനങ്ങളില്‍ 7597 പേര്‍ മല്‍സരത്തിനെത്തുമെന്നാണ് ഔദ്യോദിക കണക്ക്. എന്നാല്‍ അപ്പീലുകളുടെ എണ്ണം കൂടി ആകുമ്പോള്‍ ഇത് കൂടാനാണ് സാധ്യത. പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഭക്ഷണശാല തയ്യാറായി കഴിഞ്ഞു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!