Section

malabari-logo-mobile

‘സഹപാഠിക്കൊരു കൂട്’ പദ്ധതി ആരംഭിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: രക്ഷിതാക്കളുടെയും കൂട്ടു കാരുടെയും ഒത്തൊരുമയിൽ ചിറമംഗലം എ യു പി സ്‌കൂളിലെ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭവന നിർമാണ പദ്ധതിയായ സഹ...

പരപ്പനങ്ങാടി: രക്ഷിതാക്കളുടെയും കൂട്ടു കാരുടെയും ഒത്തൊരുമയിൽ ചിറമംഗലം എ യു പി സ്‌കൂളിലെ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭവന നിർമാണ പദ്ധതിയായ സഹപാഠിക്കൊരു കൂട് പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ആറാം ക്ലാസ്സിൽ പഠിക്കുന്ന രഞ്ജുഷ എന്ന വിദ്യാർഥിനിയുടെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒരു മൺതറയുടെ മുകളിൽ ഷീറ്റ് വലിച്ചുകെട്ടി മറപോലുമില്ലാതെ ഒരു ഷെഡിൽ യാതൊരു സുരക്ഷയുമില്ലാതെ രഞ്ജുഷയുടെ കുടുംബം താമസിച്ചു വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പദ്ധതി ആരംഭിക്കാൻ പ്രേരണയായതും ആദ്യ വീട് ഇവർക്ക് നൽകാൻ തീരുമാനിച്ചതും.കുടുംബ സ്വത്തിൽ നിന്ന് മൂന്ന് സെന്റ് സ്ഥലം ലഭ്യമായതിനാൽ പരപ്പനങ്ങാടി നഗരസഭയിൽ നിന്ന് പി എം എ വൈ പദ്ധതിയിൽ നിന്ന് വീടിന് ധനസഹായം ലഭ്യമാക്കാമെന്ന് ഡിവിഷൻ കൗൺസിലർ അബ്ദുസ്സമദ് ഉറപ്പ് നൽകിയിട്ടുമുണ്ട്.സഹപാഠികളും രക്ഷിതാക്കളും പിരിച്ചെടുത്ത തുക പരപ്പനങ്ങാടി കനറാ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്.അക്കൗണ്ട് നമ്പർ : 4701101003561 ഐ എഫ് എസ് സി കോഡ് നമ്പർ :സി എൻ ആർ ബി 0004701.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!