Section

malabari-logo-mobile

സര്‍വ്വകലാശാല ഭൂമിദാന സമരം ; എസ്എഫ്‌ഐ സമരക്കാര്‍ക്ക് പൊതിരെ തല്ല്.

HIGHLIGHTS : തേഞ്ഞിപ്പലം: ഭൂമിദാനകേസില്‍ വിജിലന്‍സ് അന്വേഷണം

തേഞ്ഞിപ്പലം: ഭൂമിദാനകേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കാലിക്കറ്റ് യുണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂരമര്‍ദ്ധനം. ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ത്ഥികള്‍ പോലീസുകാര്‍ക്കും പരിക്കേറ്റു. സംഭവത്തില്‍ 38 പേര്‍ക്കെതിരെ കേസെടുത്തു. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

പരിക്കേറ്റ ഒമ്പതുപേരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ കോടതി ഉത്തരവിനെ തുടര്‍ന്നാണ് ചികിത്സ നല്‍കാന്‍ പോലീസ് തയ്യാറായത്.

sameeksha-malabarinews

യൂണിവേഴ്‌സിറ്റി ബസ്‌റ്റോപ്പ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് കവാടത്തിനുമുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പോലീസ് തടഞ്ഞു. തുടര്‍ന്ന് എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം കെ സബീഷ് ഉദ്ഘാടനം ചെയ്ത ശേഷമാണ് സംഘര്‍ഷമുണ്ടായത്.

യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ എം സമീഷ്, എസ്എഫ്‌ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സി ഇല്ലയാസ്, നാദാപുരം ഏരിയാ സെക്രട്ടറി കെ അശ്വന്ത്, മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ നാജിഷ, മഞ്ചേരി ഏരിയാ സെക്രട്ടറി ആസാദ് സച്ചിന്‍, പാലക്കാട് ജില്ല സെക്രട്ടറി ആശിഷ്, ശ്രേയസ്, മുഹമ്മദ് ഷാഫി, അതുല്‍ സുന്ദര്‍ എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!