Section

malabari-logo-mobile

സര്‍വ്വകലാശാല എംപ്ലോയിസ് യൂണിയന്‍ ഓഫീസ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ അടിച്ചുതകര്‍ത്തു.

HIGHLIGHTS : തേഞ്ഞിപ്പലം :രണ്ട് ജീവനക്കാര്‍ക്ക് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍

രണ്ട് ജീവനക്കാര്‍ക്ക് ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍

തേഞ്ഞിപ്പലം: ഇന്നലെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസിലുണ്ടായ എസ്എഫ്‌ഐ, കെഎസ്യു തര്‍ക്കം കടുത്ത സംഘര്‍ഷത്തിലേക്ക് ഇന്ന് പ്രതിഷേധ പ്രകടനവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് കെഎസ്യു പ്രവര്‍ത്തകര്‍ എംപ്ലോയിസ് യൂണിയന്‍ ഓഫീസ് അടിച്ചു തകര്‍ത്തു. ഈ സമയം ഓഫീസിലുണ്ടായിരുന്ന യൂണിവേഴ്‌സിറ്റി ലൈബ്രേറിയനും എംപ്ലോയിസ് യൂണിയന്‍ പ്രവര്‍ത്തകനുമായ എംപി ജംഷീര്‍, എക്‌സിക്യുട്ടീവ് അംഗം എആര്‍ സിനേഷ് എന്നിവരെ ആക്രമച്ച് മാരകമായി പിരക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജംഷീറിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്. പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് സംഘം ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന യൂണിയന്‍ ഭാരവാഹികളായ ഒമറിന്റെയും സദാനന്ദന്റെയും കാറുകള്‍ അടിച്ചു തകര്‍ത്തു. പിന്നീട് ഓഫീസിനകത്ത് കയറിയ സംഘം കസേരകളും ഫര്‍ണിച്ചറുകളും തകര്‍ത്തു.കമ്പിപ്പാര, പട്ടിക എന്നിവയുപയോഗിച്ചായിരുന്നു ആക്രമണം. ഈ സമയത്ത് ഇവിടെയുണ്ടായിരുന്ന ചില ജീവനക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

sameeksha-malabarinews

ഇന്നലെ ഹോസ്റ്റല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട് കെഎസ്‌യു, എസ്എപ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. വൈകീട്ട് യൂണിവേഴ്‌സിറ്റി പരിസരത്തുവെച്ച് യൂത്ത് കോണ്‍ഗ്രസ് വള്ളിക്കുന്ന് നിയോജക മണ്ഡലം പ്രസിഡന്റ് പി നിതീഷിനെയും, അണ്ടിശ്ശേരി പീയൂഷിനെയും ഒരു സംഘം കയ്യേറ്റം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനമാണ് ആക്രമാസക്തമായത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ വീണ്ടും സര്‍വകലാശാലാ പരിസരം സംഘര്‍ഷ ഭരിതമായി. പ്രകടനം തടഞ്ഞ പോലീസും സിപിഐഎം പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം കടുത്ത വാഗ്വാദമുണ്ടായി. സംഭവ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!