Section

malabari-logo-mobile

സമ്മര്‍ യൂത്ത് ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കുന്നത് 21 ഖത്തരികള്‍

HIGHLIGHTS : ദോഹ: ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന സമ്മര്‍ യൂത്ത് ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കുന്നത് 21 ഖത്തരികള്‍.

doha-newദോഹ: ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന സമ്മര്‍ യൂത്ത് ഒളിംപിക് ഗെയിംസില്‍ പങ്കെടുക്കുന്നത് 21 ഖത്തരികള്‍. അത്‌ലറ്റിക്‌സ്, ഷൂട്ടിംഗ്, ജിംനാസ്റ്റിക്‌സ്, കുതിരസവാരി, ടേബിള്‍ ടെന്നീസ്, ഹാന്റ്ബാള്‍, നീന്തല്‍ മത്സരങ്ങളിലാണ് ഖത്തര്‍ പങ്കെടുക്കുന്നത്.
പതിനഞ്ചുകാരിയായ റഹ്മ അല്‍ ദുലൈമിയാണ് ഖത്തറിന്റെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ഥി. 28-ാം തിയ്യതി വരെ തുടരുന്ന മത്സരങ്ങളില്‍ ഇതുവരെ ഖത്തറിന്റെ 16കാരന്‍ നീന്തല്‍ താരം വലീദ് ദലൂല്‍ 100 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്ക് ഹീറ്റില്‍ പുതിയ ഖത്തര്‍ റെക്കോര്‍ഡിന് ഉടമയായി. നേരത്തെ ദലാലിന്റെ പേരില്‍ തന്നെ ഉണ്ടായിരുന്ന 1:08.08 മിനുട്ടാണ് 1:07.42 ആയി ചുരുക്കിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അബ്ദുല്ല അല്‍ സുനൈദിയും ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചു.
ഇവരെ കൂടാതെ ടേബിള്‍ ടെന്നീസില്‍ അബ്ദുറഹ്മാന്‍ അല്‍ നഗ്ഗാര്‍, ചാട്ടത്തില്‍ ഹമദ് അല്‍ ഖാദി, അത്‌ലറ്റിക്‌സില്‍ ഇദ്‌രിസ് മൂസ യൂസഫ്, ട്രംപോളിന്‍ ജിംനാസ്റ്റിക്‌സില്‍ നദീന് വഹ്ദാന്‍ എന്നിവരും പുരുഷന്മാരുടെ ഹാന്റ്ബാള്‍ ടീമില്‍ അബ്ദുല്‍ അസീസ് ഹെലാലി, ബിലാല്‍ ലെപനിക, ഇബ്രാഹിം ഇബൈദ്, അഡ്‌സണ്‍ ബജ്‌റിക്, അമീന്‍ ഗുഹിസ്, സലീം ബ്രഹാം, അമര്‍ ദിയാബ്, ബോസോ സുബോട്ടിക്ക്, നൂര്‍ അഹമ്മദ്, ഉമര്‍ അബ്ദുല്‍ ഫത്താഹ്, ഫറൂക്ക് കോളോ, നൂമന്‍ അഹമ്മദി, മുസ്തഫ ഹൈബ എന്നിവരുമാണ് മത്സരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!