Section

malabari-logo-mobile

സമാധാനത്തിനും മാനവികതക്കും വർണക്കൂട്ടൊരുക്കി ജിദ്ദയിലെ മലർവാടി കുരുന്നുകൾ.

HIGHLIGHTS : ജിദ്ദ. 'സമാധാനം മാനവികത' തനിമ കാമ്പയിനോടനുബന്ധിച്ച്‌ മലർവാടി ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച കുട്ടികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. 'കലപില' എന്ന പേരിൽ ക...

malarvadi-copyജിദ്ദ. ‘സമാധാനം മാനവികത’ തനിമ കാമ്പയിനോടനുബന്ധിച്ച്‌ മലർവാടി ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച കുട്ടികളുടെ ഒത്തുചേരൽ ശ്രദ്ധേയമായി. ‘കലപില’ എന്ന പേരിൽ കോർണീഷിലെ സീഗ്ൾസ് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ വെച്ച്  ചിത്രകാരനും ‘മലർവാടി സ്ട്രൈകേഴ്സ്’ ഭാരവാഹി അംഗവുമായ ഇ. എസ്. രവീന്ദ്രൻ കോറിയിട്ട ചിത്രത്തിന് കുട്ടികൾ വിവിധ വർണങ്ങൾ നൽകിയതിനുശേഷം ചിത്രകാരൻ ചിത്രം പൂർത്തിയാക്കുകയും ചെയ്തപ്പോൾ അത് മാനവികതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വലിയൊരു ക്യാൻവാസായി മാറി.

മലർവാടി കോർഡിനേറ്റർ അബ്ദുൽ കബീർ മുഹ്സിൻ കുട്ടികളോട് സംസാരിച്ചു. ഒരുമയുടെ പ്രാധാന്യം ഊട്ടി ഉറപ്പിച്ചുകൊണ്ടു ‘കലപില’യിൽ ഒരുക്കിയിരുന്ന ‘വി ഹ്യൂമൻ’ എന്ന കളിയും നാട്ടിൽ ഒരു കാലത്ത് വളരെ സജീവമായിരുന്നതും എന്നാൽ പുതുതലമുറക്ക് പരിചിതവുമല്ലാത്ത നാടൻ കളികളായ നൂറ്റാം കോൽ , ഗോട്ടികളി, കൊത്താം കല്ല്, മിഠായി കളി, കക്ക കളി, പേനകളി തുടങ്ങിയവ ഒത്തൊരുമയോടെ ഏറെ ആവേശത്തോടെയാണു കുട്ടികൾ കളിച്ചത്.

sameeksha-malabarinews

റാശിദ് സി എച്ച്, മുഹമ്മദലി ഓവുങ്ങൽ, വസീം നാസർ, ഇസ്മയിൽ വി കെ, റസാഖ് മാസ്റ്റർ, സൈനുൻ ആബിദ്, ശക്കീല ബശീർ, ഷൈമ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!