Section

malabari-logo-mobile

സഭയില്‍ ഇന്നും ബഹളം; ചോദ്യോത്തരവേള നിര്‍ത്തിവെച്ചു,

HIGHLIGHTS : തിരുവനന്തപുരം> സ്വാശ്രയപ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം ന...

തിരുവനന്തപുരം> സ്വാശ്രയപ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. രാവിലെ സഭ സമ്മേളിച്ച ഉടന്‍ തന്നെ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.  തുടര്‍ന്ന് പ്രതിപക്ഷഅംഗങ്ങള്‍ സ്പീക്കറുടെ ഡയസ്സിനു മുന്നിലും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ചു. സ്വാശ്രയസമരം പൊളിയുമെന്നായത്തോടെ സഭ നടപടികള്‍ സ്തംഭിപ്പിക്കുക എന്ന അടവാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. തുടര്‍ന്ന് ഇന്നത്തേയും നാളത്തെയും സഭാ നടപടികള്‍ വെട്ടിച്ചുരുക്കി. നാളത്തെ സഭാ നടപടികളും ഇന്ന് പരിഗണിച്ച് സഭ ഇന്നത്തേക്ക് പിരിയും. പൂജ അവധി കഴിഞ്ഞ് ഇനി 17നെ സഭ ചേരുകയുള്ളൂ. നവംബര്‍ 10 വരെയാണ് ഈ സഭാ സമ്മേളനം.

സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്നും ഇക്കാര്യം പ്രതിപക്ഷത്തിനും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.മാനേജുമെന്റുകള്‍  ഫീസ് കുറയ്ക്കുമെന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ്്. ഇത്തരത്തിലുള്ള നിര്‍ദ്ദേശവുമായല്ല ചര്‍ച്ചക്കെത്തിയത്. ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് മാനേജുമെന്റുകള്‍ പറഞ്ഞിട്ടില്ല. പരിയാരത്തിന്റെ കാര്യത്തിലും സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഇതൊഴികെ പ്രതിപക്ഷം ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം വരെ സര്‍ക്കാര്‍ സമ്മതിച്ചതാണ്. അനന്തമായി ചര്‍ച്ചകള്‍ നീട്ടികൊണ്ടുപോകാനാകില്ല. ഈ കാര്യത്തില്‍ തനിക്കൊരു പിടിവാശിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഒരു വിഷയത്തില്‍ സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിവിധ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താവുന്നതാണെന്നും സ്പീക്കര്‍ പറഞ്ഞു.

സഭക്ക് അകത്തും പുറത്തും സമരവും പ്രതിഷേധവും ശക്തിപ്പെടുത്താന്‍ രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിച്ചിരുന്നു. മെഡിക്കല്‍ കോഴ്സിന് ഫീസിളവും സ്കോളര്‍ഷിപ്പും അനുവദിക്കാന്‍ മാനേജ്മെന്റുകള്‍ തയാറായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടിത്തം എല്ലാം തകിടം മറിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു.   ബഹളത്തെത്തുടര്‍ന്ന് ചോദ്യോത്തരവേള നിര്‍ത്തിവെച്ച്  സ്പീക്കര്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് മറ്റു നടപടിയെടുത്തത്

എംഎല്‍എമാര്‍ നിരാഹാരസമരത്തിലിരിക്കുമ്പോള്‍ സഭ നടത്തിക്കൊണ്ടുപോകാന്‍ സഹകരിക്കേണ്ടെന്നാണ് യോഗതീരുമാനം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ബുധനാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പകരം വി ടി ബലറാമും റോജി എം ജോണുമാണ് നിരാഹാരമിരിക്കുന്നത്.  നാളെ യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!