Section

malabari-logo-mobile

സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ വേദി ഇന്നറിയും.

HIGHLIGHTS : മലപ്പുറം : സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന മലപ്പുറം

മലപ്പുറം : സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന മലപ്പുറം ജില്ലയിലെ വേദികള്‍ ഏതെല്ലാമാണെന്ന് ഇന്നറിയാം.

ഇന്നു രാവിലെ വേദികള്‍ സന്ദര്‍ശിച്ച ശേഷം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ചേംബറില്‍ ചേരുന്ന യോഗത്തോടെ അവസാന തീരുമാനമാകും. 18 നും 20 നും ഇടയില്‍ വേദിയുണ്ടാകാനാണു സാധ്യത. . പ്രധാന മല്‍സരവേദി എം.എസ്‌.പി. പരേഡ്‌ ഗ്രൗണ്ട്‌ ആണ്‌. ഇവിടെ ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി രാവിലെ 9.30 നു സന്ദര്‍ശിക്കും. തൊട്ടടുത്തുള്ള എം.എസ്‌.പി. കമ്മ്യൂണിറ്റി ഹാളും ഒരു വേദിയാകും. മലപ്പുറം ടൗണ്‍ഹാള്‍, കോട്ടക്കുന്ന്‌ ഡി.ടി.പി.സി. ഓഡിറ്റോറിയം, കോട്ടക്കുന്ന്‌, കോട്ടക്കുന്ന്‌ ഓപ്പണ്‍ ഓഡിറ്റോറിയം, ബസ്‌ സ്‌റ്റാന്‍ഡ്‌ ഓഡിറ്റോറിയം, സെന്റ്‌ ജമ്മാസ്‌ സ്‌കൂള്‍, ഗവ. ബോയ്‌സ്-ഗേള്‍സ്‌ സ്‌കൂളുകള്‍, മലപ്പുറം എ.യു.പി. സ്‌കൂള്‍ എന്നിവയാകും വേദികള്‍. ജില്ലാ പോലീസ്‌സൂപ്രണ്ടിന്റെ ആസ്‌ഥാനത്തോടു ചേര്‍ന്നുള്ള ഗ്രൗണ്ട്‌ പാചകപ്പുരയാകാനും സാധ്യതയുണ്ട്‌. കൂട്ടിലങ്ങാടി എം.എസ്‌.പി. മൈതാനത്തു ബാന്‍ഡ്‌വാദ്യം നടക്കാനാണു സാധ്യത. തിരക്കൊഴിഞ്ഞതും ശബ്‌ദം മറ്റു മല്‍സരങ്ങള്‍ക്കു അസൗകര്യം ഉണ്ടാക്കാത്തതുമായ ഒരു വേദിയാണു സാധാരണയായി ബാന്‍ഡ്‌വാദ്യത്തിനു തെരഞ്ഞെടുക്കാറുള്ളത്‌.

sameeksha-malabarinews

വേദികള്‍ ഏതൊക്കെ എന്ന് നിശ്ചയിച്ചതിനുശേഷമായിരിക്കും ഓരോ വേദിയിലും നടക്കുന്ന ഇനങ്ങളെ കുറിച്ച് തീരുമാനമെടുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!