Section

malabari-logo-mobile

സംസ്ഥാന അത്‌ലറ്റിക്‌സ് മീറ്റ് ; കേരളത്തിന് കിരീടം

HIGHLIGHTS : ലുധിയാന: ശൈത്യ ഭിത്തി തുരന്ന് കേരളത്തിനു സുവര്‍ണ കിരീട പ്രഭ. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ സമാപന ദിവസം നടന്ന 6 ഫൈനലുകളില്‍ 5 സ്വര്‍ണം നേടി...

ലുധിയാന:  ശൈത്യ ഭിത്തി തുരന്ന് കേരളത്തിനു സുവര്‍ണ കിരീട പ്രഭ. ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന്റെ സമാപന ദിവസം നടന്ന 6 ഫൈനലുകളില്‍ 5 സ്വര്‍ണം നേടി കേരളം തുടര്‍ച്ചയായ 15-ാം വര്‍ഷവും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി. പഞ്ചാബ് 96 പോയിന്റോടെ 2-ാം സ്ഥാനം നേടി.

4 x 100 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും എതിരാളികളെ അക്ഷരാര്‍ത്ഥത്തില്‍ നിഷ്പ്രഭരാക്കി സ്വര്‍ണം നേടി. പോള്‍വോള്‍ട്ട് സീനിയര്‍ വിഭാഗത്തില്‍ സിഞ്ചു പ്രകാശും ജൂനിയര്‍ വിഭാഗത്തില്‍ മെരിയ ജെയിംസും ആകാശദൂരങ്ങള്‍ അളന്ന് വിജയപീഠമേറി.

sameeksha-malabarinews

പ്രതികൂല കാലാവസ്ഥയില്‍, പതിഞ്ഞതാളത്തില്‍ തുടങ്ങിയ കേരളം പൊരിതി മുന്നേറിയ ആവേശ ദൃശ്യങ്ങളുടെ പൊലിമയിലാണ് ദേശീയ അത്‌ലറ്റിക്‌സ് മീറ്റിന് കൊടിയിറങ്ങുന്നത്. 29 സ്വര്‍ണവും 25 വെള്ളിയും 15വെങ്കലവുമടക്കം 220 മെഡലുകളാണ് കേരളം കരസ്ഥമാക്കിയത്. ഇക്കുറി ആദ്യമായി പോയ്ന്റ് അടിസ്ഥാനത്തില്‍ ചാമ്പ്യന്‍മാരെ നിശ്ചയിച്ചതിനാല്‍ 11 സ്വര്‍ണം നേടിയ ഹരിയാനക്ക് 8 സ്വര്‍ണം നേടിയ പഞ്ചാബിന്റെ പിന്നില്‍ 3-ാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!