Section

malabari-logo-mobile

സംസ്ഥാനബജറ്റ് നീളും.

HIGHLIGHTS : ഈ വര്‍ഷത്തെ സംസ്ഥാനബജറ്റ് പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷമേ അവതരിപ്പിക്കുകയുള്ളൂ എന്ന് ധനമന്ത്രി

ഈ വര്‍ഷത്തെ സംസ്ഥാനബജറ്റ് പിറവം ഉപതെരഞ്ഞെടുപ്പിനു ശേഷമേ അവതരിപ്പിക്കുകയുള്ളൂ എന്ന് ധനമന്ത്രി കെ.എം. മാണി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തെ മാനിച്ചുകൊണ്ടായ്ിരിക്കും ബജറ്റ് അവതരണവും ചര്‍ച്ചയുമെന്ന്്്്്് കെ.എം മാണി വ്യക്തമാക്കി. മാര്‍ച്ച് 31നകത്തുതന്നെ ബജറ്റവതരണം നടക്കുമെന്നും തിയ്യതി പിന്നീടറിയിക്കുമെന്നും എന്നാല്‍ നയപ്രസംഗം ന്ിശ്ചയിച്ചപോലെ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ മെഷിനറി തിരഞ്ഞെടുപ്പിനു വേണ്ടി ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്നും കേരളത്തിലെ മൊത്തം ജനതയ്ക്ക് പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകെണ്ട് വാഗ്ദാനങ്ങള്‍ നല്‍കാനുള്ള യു.ഡി.എഫ് നിലപാടിനെ ചോദ്യചെയ്യുമെന്നും പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍ ഇതിനോട് പ്രതികരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!