Section

malabari-logo-mobile

സംഗീതപരിപാടി കേള്‍ക്കാന്‍ പോയ 17 പോരെ തലവെട്ടിക്കൊന്നു

HIGHLIGHTS : കാണ്ഡഹാര്‍ : സംഗീത പരിപാടിയില്‍ പങ്കടുത്തുകൊണ്ടിരുന്ന 17

കാണ്ഡഹാര്‍ : സംഗീത പരിപാടിയില്‍ പങ്കടുത്തുകൊണ്ടിരുന്ന 17 പേരെ താലിബാന്‍ തീവ്രവാദികള്‍ വെട്ടിക്കൊന്നു. ഹെല്‍മന്ദ് പ്രവിശ്യയിലെ താലിബാന്‍ നിയന്ത്രിത മേഖലയായ മുസാഖല ജില്ലയിലാണ് സംഭവം നടന്നത്.

സ്ത്രീകളും പുരുഷന്‍ മാരും ഒരുമിച്ച് പങ്കെടുക്കുന്ന സംഗീത ആഘോഷ പരിപാടികള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിലക്ക് ലംഘിച്ചുവെന്നാരോപിച്ചാണ് കൊല നടത്തിയത്. മരിച്ചവരില്‍ 15 പുരുഷന്‍മാരും 2 സ്ത്രീകളും ഉള്‍പ്പെടുന്നു. നേരത്തെ ഇതെ ആരോപണമുന്നയിച്ച് 20 പേരെ കൊന്നൊടുക്കിയിരുന്നു.

sameeksha-malabarinews

സ്ത്രീകള്‍ക്ക് വോട്ടവകാശം നിഷേധിച്ച താലിബാനില്‍ , സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പമോ, കുടുംബത്തിലെ ആണങ്ങള്‍ക്കൊപ്പമോ മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളുവെന്നും ഭീകരവാദികള്‍ നിയമം പാസാക്കിയിട്ടുണ്ട്്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് ക്രൂരമായ പീഢനമാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!