Section

malabari-logo-mobile

ഷൈനിയുടെ കുഞ്ഞിന് സംരക്ഷണം നല്‍കും മന്ത്രി പികെ അബ്ദുറബ്ബ്

HIGHLIGHTS : പരപ്പനങ്ങാടി:

പരപ്പനങ്ങാടി: ഭര്‍ത്താവിനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട പരപ്പനങ്ങാടി അയിനിക്കാട്ട് ഷൈനിയുടെ കുഞ്ഞിന് സംരക്ഷണം നല്‍കുമെന്നും പരമാവധി സഹായം ലഭ്യമാക്കുമെന്നും സ്ഥലം എംഎല്‍എ കൂടിയായ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ഷൈനിയുടെ വീട് സന്ദര്‍ശിച്ച് മതാവ് കമലയേയും ഏകമകള്‍ ആറുവയസുകാരി ദിയയേയും മന്ത്രി സമാശ്വസിപ്പിച്ചു.

ഇപ്പോള്‍ ജയിലുള്ള പ്രതി പുറത്തിറങ്ങിയാല്‍ ഷൈനിയുടെ മകളെ ആക്രമിച്ചേക്കമെന്ന അമ്മൂമയുടേയും ബന്ധുക്കളുടേയും പരാതി കേട്ടപ്പോഴാണ് മന്ത്രി അത്തരമൊരു സാഹചര്യത്തില്‍ കുഞ്ഞിന് എല്ലാ വിധ സംരക്ഷണവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയത്.

sameeksha-malabarinews

മന്ത്രിക്കൊപ്പം പഞ്ചായത്ത വൈസ് പ്രസിഡന്റ് പികെ മുഹമ്മദ് ജമാല്‍, യൂത്ത് ലീഗ് നേതാക്കളായ സെയ്തലവി കടവത്ത്, പി ഒ നയിം, കോണ്‍ഗ്രസ് നേതാവ് പിഒ സലാം എന്നിവരുമുണ്ടായിരുന്നു.

ഷൈനി വധം; ശരീരത്തില്‍ 31മുറിവുകള്‍ ;പ്രതി റിമാന്റില്‍

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!