Section

malabari-logo-mobile

ഷാഹിദ്‌ അഫ്രീദി വിരമിക്കുന്നു

HIGHLIGHTS : മൊഹാലി: പാക്‌ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി വിരമിക്കുന്നു. ട്വന്റി 20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം പരാജയത്തെ തുടര്‍ന്നാണ്‌ അഫ്രീദിയുടെ ഈ പ്രഖ...

Shahid-Afridiമൊഹാലി: പാക്‌ ക്രിക്കറ്റ്‌ താരം ഷാഹിദ്‌ അഫ്രീദി വിരമിക്കുന്നു. ട്വന്റി 20 ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം പരാജയത്തെ തുടര്‍ന്നാണ്‌ അഫ്രീദിയുടെ ഈ പ്രഖ്യാപനം. ട്വന്റി 20 ലോകകപ്പോടെ കുട്ടിക്രിക്കറ്റില്‍ നിന്ന്‌ വിടവാങ്ങാനാണ്‌ 36 കാരനായ അഫ്രീദിയുടെ തയ്യാറെടുപ്പ്‌. അഫ്രീദിയുടെ വിടവാങ്ങലിനായി പാക്കിസ്ഥാനിലെങ്ങും വലിയ മുറവിളി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കൂടിയാണ്‌ അഫ്രീദിയുടെ ഈ വിടവാങ്ങല്‍ പ്രഖ്യാപനം.

ഇന്നലെ പാക്കിസ്ഥാന്‍ ന്യൂസിലാന്റിനോട്‌ 22 റണ്‍സിന്‌ പരാജയപ്പെട്ടിരുന്നു. മത്സരത്തിന്‌ ശേഷം സംസാരിക്കവെ ഓസ്‌ട്രേലിയക്കെതിരെയുള്ള അടുത്ത മത്സരമാകും തന്റെ അവസാന ട്വന്റി 20 കളിയെന്നും അഫ്രീദി വ്യക്തമാക്കി. അഫ്രീദിയുമായി വിരമിക്കല്‍ കാര്യത്തില്‍ ധാരണയായതായി പിസിബി ഇന്നലെ വ്യക്തമാക്കിയിരുന്നു.

sameeksha-malabarinews

നിലവില്‍ ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ്‌ നേടിയ താരം അഫ്രീദിയാണ്‌. കൂടാതെ ഏറ്റവും നീളം കൂടിയ സിക്‌സര്‍ അഫ്രീദിയുടെ പേരിലാണ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്ന്‌ 2010 ല്‍ തന്നെ അഫ്രീദി വിരമിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!