Section

malabari-logo-mobile

ശ്വേതയുടെ പ്രസവരംഗങ്ങള്‍ അതീവ സുരക്ഷാ ലോക്കറില്‍.

HIGHLIGHTS : ശ്വേതാമേനോന്റെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ച ടേപ്പുകള്‍

ശ്വേതാമേനോന്റെ പ്രസവരംഗങ്ങള്‍ ചിത്രീകരിച്ച ടേപ്പുകള്‍ അതീവ സുരക്ഷാ ലോക്കറില്‍ സൂക്ഷിച്ചിക്കുകയാണ്.

ഇന്ത്യന്‍ സിനിമ ചരിത്രത്തിലാദ്യമായി സിനിമയിലെ ഒരു കഥാപാത്രം അമ്മയാകുന്നത് റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുയാണ്. ബ്ലസിയുടെ ‘കളിമണ്ണ്’ എന്ന ചിത്രത്തിനുവേണ്ടി. ഈ കഥാപാത്രത്തെ സധൈര്യം അവതരിപ്പിക്കാന്‍ ചങ്കൂറ്റം കാണിച്ചത് മലയാളത്തിന്റെ അഭിമാന താരം ശ്വേതാ മേനോനാണ്. മുംബൈയിലെ ആശുപത്രിമുറിയിലായിരുന്നു ചിത്രീകരണം. പ്രസവ മുറിയില്‍ എത്തുന്നതിന് മുമ്പുള്ള രംഗങ്ങളും ചിത്രീകരിച്ചിരുന്നു.

sameeksha-malabarinews

ചിത്രീകരണം കഴിഞ്ഞ ഉടനെ തന്നെ ബ്ലെസി പകര്‍ത്തിയ രംഗങ്ങളുമായി ക്യാമറാമാനൊപ്പം ചെന്നൈയിലെത്തി എഡിറ്റ്‌ചെയ്തു. എഡിറ്റിങ്‌റൂമില്‍ പുറത്തു നിന്ന് ആരെയും പ്രവേശിപ്പിക്കാതെ എഡിറ്ററും സംവിധായകനും മാത്രമിരുന്നാണ് രംഗങ്ങള്‍ എഡിറ്റ് ചെയ്ത്ത്. ഇവ പകര്‍ത്തിയ ശേഷം സ്റ്റുഡിയോയിലെ കോപ്പികളെല്ലാം മായിച്ചുകളഞ്ഞു. മൂന്ന് മിനിറ്റ് ചിത്രീകരിച്ച ഈ രംഗങ്ങള്‍ രണ്ട് ഹാര്‍ഡ് ഡിസ്‌ക്കുകളിലേക്ക് മാറ്റി രണ്ടു വ്യത്യസ്ത സ്ഥലങ്ങളില്‍ അതീവ സുരക്ഷയായി സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാലോകത്ത് വിദേശ രാജ്യങ്ങളെ പോലെ പാപ്പരാസികളെ ഭയക്കാനില്ലെങ്കിലും ഏതെങ്കിലും കാരണവശാല്‍ ഈ രംഗങ്ങള്‍ പുറത്തുപോകരുത് എന്ന നിര്‍ബന്ധമുള്ളതിനാലാണ് ഇത്തരം സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ബാക്കിയുള്ള ചിത്രീകരണം ജനുവരിയോടെ തുടങ്ങാനാകുമന്നൊണ് സംവിധായകന്റെ പ്രതീക്ഷ.

ലോക സിനിമയില്‍ ഇതിന് മുമ്പ് 1971 ല്‍ പുറത്തിറങ്ങിയ ‘Nine Months’എന്ന ചിത്രത്തിനു വേണ്ടി ഹംഗേറിയന്‍ സംവിധായകയായ മാര്‍ത്ത മസാറസ് ഇത്തരത്തില്‍ പ്രസവം ചിത്രീകരിച്ചിട്ടുണ്ട്. ലിനിമനോറി എന്ന നടിയാണ് ഈ രംഗങ്ങള്‍ അഭിനയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!