Section

malabari-logo-mobile

ശ്രീശാന്തിനെ പ്രേമിക്കാന്‍ എനിക്കെന്താ വട്ടോ….? ലക്ഷ്മി റായ്

HIGHLIGHTS : ഐപില്‍ വിവാദത്തില്‍ മലയാളം ഓണ്‍ലൈന്‍ മീഡിയകളില്‍ ശ്രീശാന്തിനൊപ്പം

ഐപില്‍ വിവാദത്തില്‍ മലയാളം ഓണ്‍ലൈന്‍ മീഡിയകളില്‍ ശ്രീശാന്തിനൊപ്പം ഏറെ ഉയര്‍ന്നു കേട്ട പേരായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരി ലക്ഷ്മിറായിയുടെത്. ഇതിന് ബലമേകിയതാകട്ടെ സെലിബ്രെറ്റി ക്രിക്ക്രറ്റ് മത്സരവേളയില്‍ ഇരുവരും തമ്മിലടപഴകുന്ന ചിത്രങ്ങളും. എന്നാല്‍ തനിക്ക് ശ്രീശാന്തിനെ വര്‍ഷങ്ങള്‍ക്ക് രണ്ട് മിനുറ്റ് നേരം മാത്രം അടുത്തു കണ്ട പരിചയം മാത്രമെയൊള്ളുയെന്നും, ഇങ്ങനെയുള്ളരാളെ പ്രണയി്ക്കാന്‍ തനിക്കെന്താ വട്ടോണോ എന്നുമാണ് ലക്ഷ്മിയുടെ ചോദ്യം. ഒരു പ്രമുഖദിനപത്രത്തിനനുവദി്ച്ച അഭിമുഖത്തിലാണ് തന്നെയും ശ്രീശാന്തിനെയും കുറിച്ച് ഐപില്‍ വിവാദകാലത്ത് ഉയര്‍ന്ന വാര്‍ത്തകളല്ലാം വെറും ഗോസിപ്പുകളാണന്നെ വാദവുമായി രംഗത്ത് വന്നിരുക്കുന്നത്.
സെലിബ്രെറ്റി ക്രിക്കറ്റിനോടനുബന്ധിച്ച് നയന്‍താരയോടൊപ്പം താനുമുണ്ടായിരുന്നു. അപ്പോള്‍ നയന്‍താരയാണ് ശ്രീശന്തിനെ തനിക്കാ പരിചയപ്പെടത്തി തന്നതെന്നും ലക്ഷമി തന്റെ അഭിമുഖത്തില്‍ പറയുന്നുണ്ട്. അതല്ലാം താന്‍ ഒരു ദിവാസ്വപ്‌നം പോലെ മറന്നതാണെന്നും ലക്ഷ്മി പറയുന്നു.

അഭിമുഖത്തില്‍ ലക്ഷ്മി റായ് ക്രിക്കറ്റിനെയും വിമര്‍ശിക്കുന്നുണ്ട്. അധ്വാനിക്കാതെ വിയര്‍പ്പൊഴുക്കാതെ അന്യന്റെ മുതല്‍ കവരുന്ന ഒരു തരം ചെപ്പിടിവിദ്യയാണ് ക്രിക്കറ്റെന്നും ഇപ്പോളിതാ ഈ നാണക്കേടും വരുത്തിവച്ചുവെന്നും നാടിന്റെ അഭിമാനമെന്നു കരുതിയ കളിക്കാര്‍ പെണ്ണുപിടിയന്‍മാരായും ഗുണ്‍കളായും രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും ലക്ഷ്മി റായ് വിലപിക്കുന്നുണ്ട് അഭിമുഖത്തില്‍.

sameeksha-malabarinews

തന്റെ പ്രണയത്തെകുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തുന്നുണ്ട് ലക്ഷ്മിറായ് ഈ ലേഖനത്തില്‍.
മാതൃഭൂമി യാത്രയുടെ ഫോട്ടോഷൂട്ടിലും സെലിബ്രെറ്റി ക്രിക്കറ്റ് മത്സരത്തിനിടെ ഗ്യാലറിയിലും ശ്രീശാന്തിനൊപ്പം നിറഞ്ഞാടിയ ലക്ഷ്മിറായിക്ക് ശ്രീശാന്തിനെ അറയില്ലെന്ന് പറയുന്നത്് അപ്പടി വിഴുങ്ങാന്‍ ലക്ഷ്മിയുടെ ആരാധകര്‍ പോലും തയ്യാറാകുമെന്ന് തോന്നുന്നില്ല്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!