Section

malabari-logo-mobile

ശ്രീലങ്ക തോറ്റു

HIGHLIGHTS : ഉദ്ഘാടനമത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചു ക്രൈസ്റ്റ് ചര്‍ച്ച്: അര്‍ദ്ധസെഞ്ചുറി നേടിയ കോറി ആന്‍ഡേഴ്‌സന്റെയും ന്യൂസിലന്‍ഡിന്റെയും മുന്...

ഉദ്ഘാടനമത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലന്‍ഡ് തോല്‍പിച്ചു
images (3)ക്രൈസ്റ്റ് ചര്‍ച്ച്: അര്‍ദ്ധസെഞ്ചുറി നേടിയ കോറി ആന്‍ഡേഴ്‌സന്റെയും ന്യൂസിലന്‍ഡിന്റെയും മുന്നില്‍ ശ്രീലങ്ക തോറ്റു. ലോകകപ്പിലെ ആദ്യമത്സരത്തില്‍ 98 റണ്‍സിനാണ് ന്യൂസിലന്‍ഡ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ടോസ് നേടിയ ശ്രീലങ്ക ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു.50 ഓവറില്‍ ന്യൂസിലന്‍ഡ് 331 റണ്‍സടിച്ചപ്പോള്‍ ശ്രീലങ്ക 233 ന് ഓളൗട്ടായി.

മുംബൈ ഇന്ത്യന്‍സിന്റെ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്റെ ഓള്‍റൗണ്ട് മികവാണ് ശ്രീലങ്കയെ തോല്‍പിച്ചത്. 46 പന്തില്‍ എട്ട് ഫോറും 2 സിക്‌സും പറത്തി 85 റണ്‍സടുത്ത ആന്‍ഡേഴസണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആന്‍ഡേഴ്‌സന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്. 49 റണ്‍സോടെ ഗുപ്ടില്‍, 65 റണ്‍സടിച്ച് മക്കുല്ലം, 57 റണ്‍സെടുത്ത് വില്യംസണ്‍ എന്നിവരും കീവീസിന് വേണ്ടി തിളങ്ങി.

sameeksha-malabarinews

ശ്രീലങ്കയുടെ സ്റ്റാര്‍ ബൗളര്‍ ലസിത് മലിംഗ പത്തോവറില്‍ വിട്ടുകൊടുത്തത് 84 റണ്‍സ്. ഒരൊറ്റ വിക്കറ്റ് പോലും കിട്ടിയതുമില്ല. ന്യൂസിന്‍ഡ് ഉയര്‍ത്തിയ വന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ലങ്കയ്ക്ക് നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. തിരിമാനെ 65, ദില്‍ഷന്‍ 24, സങ്കക്കാര 39 എന്നിങ്ങനെയാണ് ആദ്യത്തെ 3 പേരുടെ സ്‌കോറുകള്‍.

1 വിക്കറ്റിന് 124 എന്ന നിലയില്‍ നിന്നുാണ് ശ്രീലങ്ക 233 ന് ഓളൗട്ടായത്. മഹേള ജയവര്‍ദ്ധനെ പൂജ്യത്തിന് പുറത്തായി. പിന്നീട് വന്ന ആര്‍ക്കും തിളങ്ങാനായില്ല. ന്യൂസിലന്‍ഡിന് വേണ്ടി 5 പ്രധാന ബൗളര്‍മാര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി. 1996 ലെ ലോകചാമ്പ്യന്മാരാണ് ശ്രീലങ്ക. ന്യൂസിലന്‍ഡാകട്ടെ ഇത് വരെ ലോകകപ്പ് നേടിയിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!