HIGHLIGHTS : ചെന്നൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വിശ്രമത്തിനിരുത്തി
ചെന്നൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ വിശ്രമത്തിനിരുത്തി ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് പറക്കും. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റി യോഗം ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ഓപ്പണിങ്ങ് വെടിക്കെട്ട് ബാറ്റസ്മാന്‍ വീരേന്ദ്ര സേവാഗും പേസ് ബൗളര്‍ സഹീര്‍ ഖാനും ടീമില്‍ തിരിച്ചെത്തി.
എംഎസ് ധോണിതന്നെയാണ് ഇത്തവണയും ടീമിനെ നയിക്കുക. വൈസ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറും.
സച്ചിന് പുറമെ മാര്‍ച്ചില്‍ ഏഷ്യാകപ്പ് കളിച്ച ഇര്‍ഫാന്‍ പഥാനും യൂസഫ് പഥാനും ടീമില്‍ ഇടം കണ്ടെത്താനായില്ല. എന്നാല്‍ ബൗളര്‍ പ്രഗ്യാന്‍ ഓജ ടീമില്‍ തിരിച്ചെത്തി.
പതിനഞ്ചംഗ ഇന്ത്യന്‍ ടീം. എംഎസ് ധോണി, ഗൗതം ഗംഭീര്‍, വിരാട് കൊഹിലി, വീരേന്ദ്ര സേവാഗ്, സുരേഷ് റെയ്‌ന, രവിചന്ദ്രന്‍ അശ്വിന്‍, രോഹിത് ശര്‍മ, സഹീര്‍ ഖാന്‍, പ്രഗ്യാന്‍ ഓജ, വിനയ് കുമാര്‍,രാഹുല്‍ ശര്‍മ്മ, മനോജ് തിവാരി, ഉമേഷ് യാദവ്, അജിന്‍ക്യ റഹാനെ, അശോക് ദിന.