Section

malabari-logo-mobile

ശ്രീപാദം കുളത്തില്‍ നിന്നു കണ്ടെടുത്തത് പൈപ്പ് ബോംബുകളല്ല

HIGHLIGHTS : തിരുവനന്തുപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ശ്രീപാദം തീര്‍ത്ഥകുളത്തില്‍ നിന്ന് കണ്ടെടുത്തത് പൈപ്പ് ബോംബല്ലെന്നും രാജഭരണ

indexതിരുവനന്തുപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള ശ്രീപാദം തീര്‍ത്ഥകുളത്തില്‍ നിന്ന് കണ്ടെടുത്തത് പൈപ്പ് ബോംബല്ലെന്നും രാജഭരണ കാലത്ത് ഉപയോഗിച്ചിരുന്ന വെടിക്കോപ്പെന്നും പോലീസ്.

പീരങ്കി പോലുള്ള ആയുധത്തില്‍ ഉപയോഗിക്കുന്ന വെടിയുണ്ടയാണ് കണ്ടെത്തിയത് എന്ന നിഗമനത്തിലാണ് പോലീസ്. കാലപ്പഴക്കം ഉള്‍പ്പെടെ പരിശോധിക്കുന്നതിന് സ്‌ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

sameeksha-malabarinews

ബോംബെന്ന വ്യാജേന പുറത്തെടുത്ത വസ്തു വീര്യം കുറഞ്ഞതായിരുന്നുവെന്നും പൈപ്പ് ബോംബിനോട് രൂപസാദൃശ്യമുള്ള വസ്തുവിന്റെ ഇരുവശവും വെള്ളം കയറാത്ത നിലയില്‍ അടച്ച നിലയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആചാരവെടിയ്ക്കായി ഇത്തരം സംവിധാനം ഉപയോഗിച്ചിരുന്നതായി ക്ഷേത്ര ഭാരവാഹികള്‍ പറയുന്നു.

ശ്രീപാദം കൊട്ടാരം പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ശ്രീപാദം കുളം വറ്റിച്ചത്. ഇതിനിടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!