Section

malabari-logo-mobile

ശിരോവസ്‌ത്ര വിവാദം: സുപ്രീംകോടതി വിധി തെറ്റാണെന്ന്‌ മുസ്ലിം ലീഗ്‌

HIGHLIGHTS : കോഴിക്കോട്‌: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്നവര്‍ ശിരോവസ്‌ത്രം ധരിക്കാന്‍ പാടില്ലെന്ന സിബിഎസ്‌ഇ നിബന്ധന ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്ത...

Et-Basheerകോഴിക്കോട്‌: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെഴുതുന്നവര്‍ ശിരോവസ്‌ത്രം ധരിക്കാന്‍ പാടില്ലെന്ന സിബിഎസ്‌ഇ നിബന്ധന ശരിവെച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെതിരെ ശക്തമായ എതിര്‍പ്പുമായി മുസ്ലിം ലീഗ്‌ രംഗത്ത്‌. കോടതി വിധി രാജ്യത്ത്‌ നിയമമാണ്‌. എന്നാല്‍ എല്ലാ കോടതിവിധയും ശരിയായിക്കൊള്ളണമെന്നില്ല. ശിരോവസ്‌ത്രത്തിന്റെ കാര്യത്തില്‍ കോടതിയ്‌ക്ക്‌ അഭിപ്രായം പറയാന്‍ കഴിയില്ല. ഇ.ടി. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

ശിരോവസ്‌ത്രം ധരിച്ചുകൊണ്ട്‌ പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്ന സി.ബി.എസ്‌. ഇയുടെ ഉത്തരവ്‌ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത മുസ്ലിം സംഘടനയായ എസ്‌ ഐ ഒ രംഗത്തെത്തുകയും ചെയ്‌തിരുന്നു. എസ്‌ഐഒ ഇതുസംബന്ധിച്ച്‌ നല്‍കിയ പരാതി വെള്ളിയാഴ്‌ചയാണ്‌ കോടതി പരിശോധിച്ചത്‌. ശിരോവസ്‌ത്രം നിരോധിച്ചത്‌ ഗൗരവമാക്കേണ്ട വിഷയമല്ലെന്നു പറഞ്ഞ്‌ കോടതി ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിക്കുകയാണ്‌ ചെയ്‌തത്‌.

sameeksha-malabarinews

നിലവിളക്ക്‌ വിവാദത്തില്‍ കെ എം ഷാജിയടക്കമുള്ളവര്‍ ഉയര്‍ത്തിയ നിലപാടിനെയും ദേശീയ സെക്രട്ടറി തള്ളികളഞ്ഞു. പാര്‍ട്ടി നിലപാട്‌ നിലവിളക്ക്‌ കത്തിക്കേണ്ടതില്ലെന്നാണ്‌ . ഇത്‌ വിശദീകരിച്ച ഇ ടി മുഹമ്മദ്‌ ബഷീര്‍ ഇതിന്‍ മാറ്റം വരുത്താന്‍ ഉദേശിക്കുന്നില്ലെന്ന്‌ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!