Section

malabari-logo-mobile

ശാലുമേനോനെ ഉടന്‍ അറസ്റ്റ് ചെയ്യണം

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോനെ ഉടന്‍ അറസ്റ്റ്

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ശാലു മേ

നോനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സോളാര്‍ കേസില്‍ നടക്കുന്ന അനേ്വഷണം പ്രഹസനമാവുമെന്നും അദ്ദേഹം പറഞ്ഞു. സരിത പറ്റിച്ച പണം ചിലവാക്കിയത് ശാലുമേനോനാണെന്നും അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യേണ്ടത് ശാലുവിനെയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. നിരവധി തെളിവുകള്‍ ശാലുമേനോനെതിരെ ലഭിച്ചിട്ടും അവര്‍ക്കെതിരെ ഒരു നടപടിയും ഇതുവരെ എടുക്കാത്തത് ഉന്നത ഇടപെടല്‍ മൂലമാണെന്നും പിസി ജോര്‍ജ്ജ് ആരോപിച്ചു.

sameeksha-malabarinews

ശാലു മേനോനെ അനേ്വഷണ സംഘം അറസ്സ് ചെയ്യാതിരിക്കാന്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ശക്തമായി ഇടപെടുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആഭ്യന്തര മന്ത്രിയുമായുള്ള ശാലുവിന്റെ അടുത്ത ബന്ധവും രണ്ട് കോണ്‍ഗ്രസ്സ് എംപി മാര്‍ ശാലുവിന്റെ അറസ്റ്റ് നടക്കാതിരിക്കാന്‍ ഇടപെടലുകള്‍ നടത്തുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.
ഇതേ തുടര്‍ന്ന് ശാലുവിനെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് നടക്കാത്ത അവസ്ഥ ഉണ്ടായി.

എന്നാല്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ ശാലുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നതോടെ കോണ്‍ഗ്രസ്സ് കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!