Section

malabari-logo-mobile

ശരീരം സമരകവചമാക്കി വിദ്യാര്‍ത്ഥി പ്രതിഷേധം

HIGHLIGHTS : തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ ശരീരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധിച്ചു.ക്യാമ്പസില്‍ വൈസ്ചാന്‍സിലര്‍ പോസ്റ...

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ ശരീരത്തില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധിച്ചു.ക്യാമ്പസില്‍ വൈസ്ചാന്‍സിലര്‍ പോസ്റ്ററുകള്‍ പതിക്കുന്നത് നിരോധിച്ച സാഹചര്യത്തിലാണ് ശരീരത്തില്‍ പോസ്റ്റര്‍ പതിപ്പിച്ച് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രധിഷേധിച്ചത്.

സര്‍വ്വകലാശാലയിലെ അടിക്കാടുകള്‍ വെട്ടിമാറ്റുന്നത് ജൈവവ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകള്‍ ഉയര്‍ത്തിക്കാട്ടി പ്രധിഷേധിച്ച വിദ്യാര്‍ത്ഥികളുടെ പോസ്റ്ററുകള്‍ ക്യാമ്പസില്‍ നിന്നും വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരം നേരത്തെ എടുത്ത് മാറ്റിയിരുന്നു. കോടതി വിധിയുടെയും അമിതാധികാര പ്രവണതകളുടെയും ഭാഗമായി അപ്രഖ്യാപിത അടിയന്തിരാവസ്ഥ ആരോപിക്കപ്പെടുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്വന്തം ശരീരത്തില്‍ പോസ്റ്റര്‍ പതിപ്പിച്ച് കൊണ്ടുള്ള പ്രധിഷേധം സംഘടിപ്പിച്ചത്.

sameeksha-malabarinews

 

സമരത്തിന് ഹര്‍ഷാദ്, രോഹിത്ത് കുട്ടോത്ത്, അശ്വന്ത്, ശ്രീദേവി, ജംിദലി, ഷഹന, രതീഷ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!